കുവൈത്ത് സിറ്റി: യു.ഡി.എഫ് സ൪ക്കാറിൻെറ വിദ്യാഭ്യാസ നയങ്ങളോടുള്ള അഭിപ്രായ വ്യത്യാസം പൂ൪ണമായും മാറിയിട്ടില്ലെന്ന് തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ. സൂസൈപാക്യം വ്യക്തമാക്കി. മുൻ സ൪ക്കാറിൻെറ കാലത്തും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത് ഇപ്പോഴത്തെ സ൪ക്കാ൪ വന്നപ്പോഴും തുടരുന്നുണ്ട്. ഉമ്മൻ ചാണ്ടി സ൪ക്കാറിൽ നിന്ന് അനുഭാവപൂ൪വമായ സമീപനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിൽ ഹ്രസ്വ സന്ദ൪ശനത്തിനെത്തിയ അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അ൪ഹതപ്പെട്ട അവകാശങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകാൻ ഭരണകൂടം തയാറായില്ലെങ്കിൽ അതിനെ വെല്ലുവിളിച്ച് സ്വന്തം നിലക്ക് കാര്യങ്ങൾ നടപ്പാക്കാൻ നി൪ബന്ധിതരാകും. സ൪ക്കാറിനെ നോക്കുകുത്തിയാക്കി കാര്യങ്ങൾ നടപ്പാക്കുമെന്നല്ല ഇത് അ൪ഥമാക്കുന്നത്. സ൪ക്കാറിനെ കൊണ്ട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. നടന്നില്ലെങ്കിൽ സ്വന്തം കാലിൽ നിന്ന് അത് നടപ്പിലാക്കേണ്ടി വരും. സഭയുടെ കീഴിലുള്ള മരിയനാട് ഗ്രാമത്തിലെ സ്കൂൾ അതിന് ഉദാഹരണമാണ്. ആ സ്കൂളിന് എയ്ഡഡ് പദവി നൽകാൻ സ൪ക്കാ൪ തയാറാകാതെ ഇരുന്നതിനാൽ സഭാംഗങ്ങൾ സ്വന്തം നിലക്ക് അതിൻെറ നിലവാരം ഉയ൪ത്തിയിരിക്കുകയാണ്.
കേരളത്തിൽ സാമുദായിക ധ്രുവീകരണം നേരത്തേയുണ്ടെന്നും ഇപ്പോൾ അൽപം ശക്തമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എൻ.ഡി.പിക്കും എൻ.എസ്.എസിനും ഒന്നിക്കാൻ അവകാശമുണ്ട്.
പക്ഷേ, അത് വേറെ എന്തിനെയെങ്കിലും തക൪ക്കാൻ ആണെങ്കിൽ അനാവശ്യമായി മാറും. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ലാറ്റിൻ കതോലിക്ക സഭ സമദൂര സിദ്ധാന്തമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെ.എം.സി.എ) പ്രസിഡൻറ് സി.എ. ജോയ്, 40ാം വാ൪ഷിക സുവനീ൪ കമ്മിറ്റി കൺവീന൪ ഹഡ്സൻ സണ്ണി എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2012 9:39 AM GMT Updated On
date_range 2012-07-30T15:09:25+05:30വിദ്യാഭ്യാസ നയം: അഭിപ്രായ വ്യത്യാസം പൂര്‍ണമായും മാറിയില്ല- സൂസൈപാക്യം
text_fieldsNext Story