Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാര്‍ജ് വര്‍ധന:...

ചാര്‍ജ് വര്‍ധന: പ്രതിഷേധം ഭയന്ന് മന്ത്രി ആര്യാടന്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു

text_fields
bookmark_border
ചാര്‍ജ് വര്‍ധന: പ്രതിഷേധം ഭയന്ന് മന്ത്രി ആര്യാടന്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നു
cancel

മലപ്പുറം: വൈദ്യുതി ചാ൪ജ് കുത്തനെ കൂട്ടിയതിലെ പ്രതിഷേധം ഭയന്ന് വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്നു. ശനിയാഴ്ച മലപ്പുറം ജില്ലയിൽ ഉദ്ഘാടകനായി എത്തേണ്ട മൂന്ന് പരിപാടികളിൽനിന്നാണ് ആര്യാടൻ ഒഴിഞ്ഞത്. സ്പെഷൽ ബ്രാഞ്ച് റിപ്പോ൪ട്ടിന്റെ വെളിച്ചത്തിലാണ് വൈദ്യുതി മന്ത്രി യാത്രയും ചടങ്ങുകളും ഒഴിവാക്കുന്നതെന്നാണ് സൂചന.
ശനിയാഴ്ച മലപ്പുറത്ത് എന൪ജി മാനേജ്മെന്റ് സംഘടിപ്പിച്ച ഊ൪ജ സംരക്ഷണ സെമിനാ൪ ഉദ്ഘാടനം ചെയ്യേണ്ടത് ആര്യാടൻ ആയിരുന്നു. മഞ്ചേരി തൃക്കലങ്ങോട്ട് സഹകരണ അ൪ബൻ ബാങ്ക് ശാഖ ഉദ്ഘാടനം, നിലമ്പൂ൪ നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം എന്നിവയിലും ആര്യാടൻ ക്ഷണിതാവായിരുന്നു. വെള്ളിയാഴ്ച മന്ത്രി നിലമ്പൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ശനിയാഴ്ചയും അദ്ദേഹം തിരുവനന്തപുരത്താണെന്നാണ് സംഘാടക൪ക്ക് അറിയിപ്പ് ലഭിച്ചത്. മന്ത്രി എത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കാൻ യുവജനസംഘടനകൾ ഒരുങ്ങിയിരുന്നതായി സൂചനയുണ്ട്. യുവമോ൪ച്ചയും എ.ഐ.വൈ.എഫുമാണ് പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നത്.
മന്ത്രിക്കെതിരെ ഒരിടത്ത് പ്രതിഷേധമുണ്ടായാൽ അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന് സ൪ക്കാ൪ ഭയപ്പെടുന്നുണ്ട്. അതിനാൽ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കാനാണ് നി൪ദേശം. വൈദ്യുതി ചാ൪ജ് കുത്തനെ കൂട്ടിയിട്ടും സി.പി.എം പ്രതിഷേധം ശക്തമല്ലാത്തത് യു.ഡി.എഫിന് ആശ്വാസമായിട്ടുണ്ട്. ചാ൪ജ് വ൪ധന പ്രഖ്യാപിച്ച ദിവസം വൈകീട്ട് നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കപ്പുറം സി.പി.എം കേന്ദ്രങ്ങൾ അനങ്ങിയിട്ടില്ല. ഡി.വൈ.എഫ്.ഐയുടെ ഭാഗത്തുനിന്നും കാര്യമായ പ്രതികരണങ്ങളില്ല. പെട്രോൾ വിലവ൪ധനയിൽ പ്രതിഷേധിച്ച് ഹ൪ത്താലടക്കം വൻ പ്രതിഷേധത്തിന് എൽ.ഡി.എഫ് നേതൃത്വം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story