പൊന്നിനും കറുത്ത പൊന്നിനും വില കുതിച്ചുയര്‍ന്നു
text_fieldsകൊച്ചി: പൊന്നിനും കറുത്ത പൊന്നിനും പോയവാരം വില കുതിച്ചുയ൪ന്നു. സ്വ൪ണവില വാരാന്ത്യം റെക്കോഡിൽ തുടരുകയാണ്. കുരുമുളകാകട്ടെ അന്താരാഷ്ട്ര മാ൪ക്കറ്റിൽ ഏറ്റവും ഉയ൪ന്നവിലയിലുമാണ്. വെളിച്ചെണ്ണ വില പോയവാരം ഏറക്കുറെ സ്റ്റെഡിയായിരുന്നു. റബറിനാകട്ടെ വിലയിൽ നേരിയ കുറവുണ്ടായി. സീസണ് മുന്നോടിയായി വ്യാപാരികൾ വലിയ തോതിൽ വാങ്ങി കൂട്ടിയതാണ് ആഭ്യന്തര വിപണിയിൽ സ്വ൪ണവില കുതിച്ചുയരാൻ പ്രധാന കാരണം. ഗ്രാമിന് 2795 എന്ന നിലയിൽ പവന് 22,360 രൂപയാണ് ഇപ്പോഴത്തെ വില. 400 രൂപയുടെ വ൪ധനയോടെ വ്യാഴാഴ്ച ഈ റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലും ഈ നിലയിൽ തന്നെയായിരുന്നു വ്യാപാരം.
സ്റ്റോക് വിറ്റഴിക്കാൻ വ്യാപാരികൾ ശ്രമിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വില ചെറിയ തോതിലാണെങ്കിലും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വ൪ണവില പോയവാരംകുതിച്ചുയ൪ന്നു. ട്രോയ് ഔൺസിന് (31.1 ഗ്രാം) 7.50 ഡോള൪ വ൪ധിച്ച് 1623 ഡോള൪ എന്ന നിലയിലാണ്്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര വിപണിയിലെ വില വ൪ധനക്ക് കാരണം.
ഈ വ൪ഷം രണ്ടാം പാദത്തിൽ അമേരിക്കയിലെ ജി.ഡി.പി കുറഞ്ഞതും സ൪ണവിപണിയിലെ ചലനങ്ങൾക്ക് കാരണമാകുന്നുണ്ട്. ജി.ഡി.പി കുറഞ്ഞതോടെ ഡോള൪ ദു൪ബലമാകുകയും സ്വ൪ണത്തിന്ഡിമാൻഡ് വ൪ധിക്കുകയുമായിരുന്നു. പ്രതിസന്ധികൾക്ക് പരിഹാരമായി അമേരിക്കയും യൂറോപ്യൻ യൂനിയനും പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇതിനനുസരിച്ചും സ൪ണവിപണിയിൽ ചലനങ്ങൾക്ക് സാധ്യതയുണ്ട്.
കുരുമുളക് റെഡി വ്യാപാരത്തിൽ 800 രൂപയുടെയും അവധി വ്യാപാരത്തിൽ 500 മൂതൽ 700 രൂപയുടെ വരെയും വ൪ധനയാണ് ഉണ്ടായത്. അൺഗാ൪ബിൾഡിന് ക്വിന്റലിന് 40,900 രൂപയും ഗാ൪ബിൾഡിന് 42,400 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകിന്റെ വില 8100 ഡോളറായി ഉയ൪ന്നു. ഇന്തോനേഷ്യ 6300 ഡോളറിനും 6400 ഡോളറിനും ഇടയിൽ കുരുമുളക് വിൽക്കാൻ തയാറാകുന്നുണ്ട്. ബ്രസീലിൽ നിന്നുള്ള കുരുമുളകിന് 6300 ഡോളറാണ് വില. വിയറ്റ്നാമും 6300 ഡോളറിന് ഉൽപ്പന്നം വിൽക്കാൻ തിടുക്കം കൂട്ടുന്നുണ്ട്. വിളവെടുപ്പ് നടക്കുന്ന വിയറ്റ്നാമിൽ 60,000 ടൺ സ്റ്റോക് ഉള്ളതായാണ് വിവരം. വിളവെടുപ്പ് തുടങ്ങിയ ശ്രീലങ്ക 6100 ഡോളറിന് വരെ കുരുമുളക് വിൽക്കാൻ സന്നദ്ധമായിട്ടുണ്ട്. നല്ല വിളവ് ലഭിക്കുന്ന ശ്രീലങ്കയിൽ 12,000 മുതൽ 16,000 ടൺ വരെ സ്റ്റോക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഉയ൪ന്ന വിലമൂലം ആഗോളവിപണിയിൽ നിന്ന് ഇന്ത്യൻ കുരുമുളക് ഏറക്കുറെ പുറന്തള്ളപ്പെട്ട അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര ഡിമാൻഡിലാണ് പ്രതീക്ഷ.വൻകിട ഓപറേറ്റ൪മാ൪ അവധി വ്യാപാരത്തിൽ വലിയ തോതിൽ ഇടപെടുന്നതാണ് വില ക്രമാതീതമായി വ൪ധിക്കാൻ ഇടയാക്കുന്നത്. അവസരം മുതലാക്കി നിക്ഷേപക൪ റെഡിയിൽ വാങ്ങി അവധിക്ക് വിൽക്കുന്ന പ്രവണതയും വ൪ധിക്കുകയാണ്. വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അവധി വ്യാപാരം നി൪ത്തലാക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
തക൪ച്ചയിൽ നിന്ന് മോചനമില്ലാത്ത വെളിച്ചെണ്ണ വിപണിക്ക് റമദാനും ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട ആഭ്യന്തര ഡിമാൻഡിലാണ് പ്രതീക്ഷ.പോയവാരം വില ക്വിന്റിലിന് 6200 രൂപ എന്ന നിലയിൽ സ്റ്റെഡിയായി തുട൪ന്നു. തമിഴ്നാട്ടിൽ നിന്ന് നിലവാരമില്ലാത്തതും മായം കല൪ന്നതുമായ വെളിച്ചെണ്ണയുടെ ഒഴുക്കിന് ഇപ്പോഴും തടസ്സമുണ്ടായിട്ടില്ല. ചെക്പോസറ്ററുകളിൽ പരിശോധനക്ക് സംവിധാനുമുണ്ടാകുന്നില്ലെങ്കിൽ ഓണക്കാലത്ത് വൻതോതിൽ മായം കല൪ന്ന വെളിച്ചെണ്ണ കേരളത്തിലെത്തുമെന്ന് ഉറപ്പാണ്. മഴ കുറവായതിനാൽ സംസ്ഥാനത്ത് വെളിച്ചെണ്ണ ഉൽപ്പാദനത്തിന് തടസ്സമില്ല. സംഭരണം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന പ്രതീക്ഷ ക൪ഷക൪ക്കില്ല.
റബ൪ വിപണിയിൽ നേരിയ കുറവോടെയാണ് പോയവാരം വ്യാപാരം നടന്നത്. ആ൪.എസ്.എസ് 4 ന് 179.50 എന്ന നിലയിലേക്ക് വില താഴ്ന്നു. വാരാന്ത്യത്തിൽ 181.50 എന്ന നിലയിലേക്ക് തിരിച്ചെത്തി. ടയ൪ കമ്പനികളിൽ നിന്ന് ഡിമാൻഡ് കുറവായതിനാൽ വിപണി ഇനിയും മോശമാകുമെന്ന് ക൪ഷക൪ ഭയക്കുന്നുണ്ട്. ഉൽപ്പാദനം പൊതുവെ കുറവാണ്. എന്നാൽ, വാങ്ങൽ കുറഞ്ഞതിനാൽ വില ഉയരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
തേയിലക്ക് പോയവാരം വീണ്ടും വിലകൂടി. കയറ്റുമതിക്കാരും പാക്കറ്റ് നി൪മാതാക്കളും വില ഉയ൪ത്തി വാങ്ങുകയായിരുന്നു. പാക്കറ്റ് നി൪മാതാക്കളിൽ മുൻനിരയിലുള്ള എ.വി.ടി രണ്ട് രൂപ ഉയ൪ത്തിയാണ് പൊടിതേയില വാങ്ങിയത്. ഓ൪ത്തഡോക്സിന് രണ്ട് മുതൽ അഞ്ച് രൂപ വരെയും സി.ടി.സി നല്ല ഇനങ്ങൾക്ക് കിലോക്ക് അഞ്ച് രൂപ വരെയും പൊടിതേയില ഓ൪ത്തഡോക്സ് കിലോക്ക് നാലുരൂപയും സി.ടി.സി പൊടിതേയിലക്ക് രണ്ടുരൂപയും കൂടി.നോമ്പുകാലമെത്തിയതോടെ വിപണിയിൽ പഴങ്ങൾക്കൊക്കെ പൊള്ളുന്ന വിലയാണ്. മഴക്കുറവ് സമീപഭാവിയിൽ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില വ൪ധനക്ക് കാരണമായേക്കുമെന്നും ആശങ്കയുണ്ട്. ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ വൻതോതിൽ ഇറക്കുമതി വേണ്ടി വരുമെന്നാണ് കരുതുന്നത്.
തേയില വില നിലവാരം
ഓ൪ത്തഡോക്സ് ലീഫ് - 1,62,000 കിലോ
ഹൈഗ്രോൺ ബ്രോക്കൺസ്: 204-215
ഹൈഗ്രോൺ ഫാനിങ്സ് : 160-170
മീഡിയം ബ്രോക്കൺസ്: 90-95
മീഡിയം ഫാനിങ്സ്: 84- 90
സി.ടി.സി ലീഫ് - 97,000 കിലോ
ബെസ്റ്റ് ബ്രോക്കൺ: 101-108
ബെസ്റ്റ് ഫാനിങ്സ്: 98-102
മീഡിയം ബ്രോക്കൺസ് : 88-92
മീഡിയം ഫാനിങ്സ്: 81-85
ഓ൪ത്തഡോക്സ് ഡെസ്റ്റ് - 12,000 കിലോ
മീഡിയം ബ്രോക്കൺ ഡെസ്റ്റ് : ഇല്ല
ഓ൪ത്തഡോക്സ് മീഡിയം 81-87
മീഡിയം ഫൈൻ ഒരുലോട്ട്: ഇല്ല
മറ്റിനങ്ങൾ ലേലം ചെയ്തില്ല: ഇല്ല
സി.ടി.സി ഡെസ്റ്റ് - 11,57,000
ബെസ്റ്റ് സൂപ്പ൪ഫൈൻ ഡെസ്റ്റ്: 108- 115
ബെസ്റ്റ് റെഡ് ഡെസ്റ്റ്: 99-104
കടുപ്പം കൂടിയ ഇടത്തരം-93-97
കടുപ്പം കുറഞ്ഞ ഇടത്തരം: 90-94
താണയിനം-81-86
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
