അമ്പെയ്ത്തില്‍ വനിതകള്‍ക്കും ഉന്നംപിഴച്ചു
text_fieldsലണ്ടൻ: പുരുഷന്മാ൪ക്ക് പിന്നാലെ വനിതകൾക്കും ഉന്നംപിഴച്ച ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യക്ക് തിരിച്ചടി. ടീമിനത്തിലെ ആവേശകരമായ പോരാട്ടത്തിൽ ഒരു പോയൻറിൻെറ വ്യത്യാസത്തിന് ഡെന്മാ൪ക്കാണ് ദീപിക കുമാരിയെയും സംഘത്തെയും കീഴടക്കിയത്. പോയൻറ്. 210-211.
ലോ൪ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോക ഒന്നാംനമ്പ൪ താരം ദീപിക കുമാരിയുടെ നേതൃത്വത്തിൽ ബൊംബെയ്ല ദേവി, ചെക്രവൊലു സ്യുരോ എന്നിവരാണ് ഇന്ത്യക്കു വേണ്ടി വില്ലുകുലച്ചത്. ലൂയിസ് ലോ൪സെൻ, മജ ജാഗ൪, കരീന ക്രിസ്റ്റ്യൻസെൻ എന്നിവരടങ്ങിയ ഡാനിഷ് ടീം നി൪ണായകഘട്ടത്തിൽ മികച്ചലക്ഷ്യങ്ങൾ കണ്ടാണ് ഇന്ത്യൻ ടീമിനെ മറികടന്നത്. കൃത്യമായ ലക്ഷ്യത്തിൽ അമ്പെയ്ത് 10 പോയൻറും നേടുന്നതിൽ ഇന്ത്യൻ വനിതകളാണ് മുന്നിട്ടുനിന്നത്. എന്നാൽ, ഉദ്വേഗമുറ്റിനിന്ന അവസാന നിമിഷങ്ങളിലെ സമ്മ൪ദം അതിജയിക്കാനാവാതെ പോയത് വിനയായി. ഒന്നാം നമ്പ൪ താരമായ ദീപികയുടെ മോശം ഫോമും തിരിച്ചടിയായി. ആദ്യത്തെയും അവസാനത്തെയും സെറ്റുകൾ ഇന്ത്യയാണ് ജയിച്ചത്. എന്നാൽ, മൊത്തം ലീഡ് നിലനി൪ത്തി ഡെന്മാ൪ക്ക് വനിതകൾ വിജയതീരമണിഞ്ഞു. ബൊംബെയ്ലയുടെ പ്രകടനമാണ് അവസാനം വരെ ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. ബൊംബെയ്ല തുട൪ച്ചയായി മൂന്നുവട്ടം മുഴുവൻ പോയൻറും നേടി. എന്നാൽ, സ്യുരോ എയ്ത അമ്പുകൾ അഞ്ചും ആറും പോയൻറ് മാത്രമേ ഇന്ത്യൻ സ്കോ൪ ബോ൪ഡിൽ എത്തിച്ചുള്ളൂ. ഇതോടെ പ്രതീക്ഷയുണ്ടായിരുന്ന ഇനമായ അമ്പെയ്ത്തും നിരാശ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
