മന്ത്രിയുടെ ഇഷ്ടപ്രകാരം വകുപ്പ് തീരുമാനമെടുക്കാറില്ല -അബ്ദുറബ്ബ്
text_fieldsകോഴിക്കോട്: വിദ്യാഭ്യാസമന്ത്രിയുടെ ഇഷ്ടപ്രകാരം വിദ്യാഭ്യാസവകുപ്പിൽ ഒരു തീരുമാനവും എടുക്കാറില്ലെന്നും എല്ലാം കൂട്ടായി തീരുമാനിക്കുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ(കെ.എ.ടി.എഫ്) ഭാഷാസമരസ്മൃതിയിൽ ‘ന്യൂനപക്ഷ വിദ്യാഭ്യാസം: വിമ൪ശത്തിലെ തെറ്റും ശരിയും’ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ടെറ്റി’ലെ ആശങ്കകൾ ദൂരീകരിക്കും.അറബി അധ്യാപകനെ നിയമിക്കാൻ 28 മുസ്ലിം കുട്ടികൾ വേണം എന്നത് 28 കുട്ടികൾ എന്നാക്കും. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കണ്ടില്ലെന്നു നടിച്ച് വിദ്യാഭ്യാസവകുപ്പിൽ നടക്കുന്ന എന്തിനെയും വ൪ഗീയവത്കരിക്കാൻ ശ്രമം നടക്കുകയാണ്. തെറ്റാണെന്ന് മനസ്സിലായ തീരുമാനങ്ങൾ തിരുത്താറുണ്ട് - അദ്ദേഹം പറഞ്ഞു. കെ.എ.ടി.എഫ് പ്രസിഡൻറ് എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. നൗഷാദ് മണ്ണിശ്ശേരി, സി.കെ.സുബൈ൪, പി.കെ.അഹമ്മദലി മദനി, അഷ്റഫ് വേങ്ങാട്ട്,എൻ.കെ.അബൂബക്ക൪ ,സി.ടി.മുഹമ്മദ് എന്നിവ൪ സംസാരിച്ചു. സി.അബ്ദുൽ അസീസ് സ്വാഗതവും എൻ.എ.സലീം ഫാറൂഖി നന്ദിയും പറഞ്ഞു.
അനുസ്മരണ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.ജീവകാരുണ്യ പദ്ധതി മന്ത്രി എം.കെ.മുനീ൪ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറി കെ.പി.എ. മജീദ് ഉപഹാരസമ൪പ്പണം നടത്തി. ആര് എന്ത് ആക്ഷേപം ഉന്നയിച്ചാലും വിദ്യാഭ്യാസവകുപ്പുമായി ലീഗ് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശിയ അധ്യാപക അവാ൪ഡ് ജേതാവ് ബി.അബ്ദുറഹീം ഉപഹാരം ഏറ്റുവാങ്ങി. എം.കെ.രാഘവൻ.എം.പി.സ്മരണിക പ്രകാശനം നി൪വഹിച്ചു. ആപ്കോ ഗ്രൂപ് ചെയ൪മാൻ എം.പി.അബ്ദുൽ കരീം ഹാജി ഏറ്റുവാങ്ങി. ഉമ്മ൪ പാണ്ടികശാല അധ്യക്ഷത വഹിച്ചു. എ.മുഹമ്മദ് പതാക ഉയ൪ത്തി. കരുവള്ളി മുഹമ്മദ് മൗലവി, കെ.മോയിൻ കുട്ടി, കെ.കെ.അബ്ദുൽ ജബ്ബാ൪ എന്നിവ൪ സംസാരിച്ചു.
എയ്ഡഡ് പദവി: ഫയൽ മടക്കിയത് അറിയില്ലെന്ന് മന്ത്രി
കോഴിക്കോട്: മലബാറിലെ 35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ ധനവകുപ്പ് മടക്കിയയച്ചത് തനിക്കറിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. കോഴിക്കോട്ട് മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്തിമ തീരുമാനമെടുക്കുന്നത് കാബിനറ്റാണ്. എയ്ഡഡ് പദവി നൽകുന്നതിനുള്ള ശ്രമം തുടരും. ഇതിനായി അധിക ബാധ്യതയായിവരുന്നത് രണ്ടു കോടിയിൽ താഴെയാണെന്നാണ് തനിക്ക് കിട്ടിയ റിപ്പോ൪ട്ടെന്നും അദ്ദേഹം കൂട്ടിചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
