എസ്.എഫ്.ഐക്ക് യുവനിര: ടി.പി. ബിനീഷ് സെക്രട്ടറി, ഷിജുഖാന്‍ പ്രസിഡന്‍റ്
text_fieldsപാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ സമഗ്രമായ അഴിച്ചുപണി. പുതുമുഖങ്ങളായ ടി.പി. ബിനീഷ് സെക്രട്ടറിയും ജെ.എസ്. ഷിജുഖാൻ പ്രസിഡൻറുമായ പുതിയ സെക്രട്ടേറിയറ്റ് ചുമതലയേറ്റു. 17 അംഗ സെക്രട്ടേറിയറ്റിൽ 12 പേ൪ പുതുമുഖങ്ങളാണ്.
മുൻ സെക്രട്ടേറിയറ്റിലുണ്ടായിരുന്ന നാല് പേരെ നിലനി൪ത്തി. കെ. സബീഷ്, ചിന്താ ജെറോം, ധന്യാ വിജയൻ, കെ. റഫീഖ് എന്നിവരാണ് പുതിയ സെക്രട്ടേറിയറ്റിലും ഇടം പിടിച്ചത്. കൊല്ലത്ത് നിന്നുള്ള ഒരംഗത്തിൻെറ ഒഴിവ് പിന്നീട് നികത്താനായി മാറ്റി വെച്ചു. 77 അംഗ സംസ്ഥാന കമ്മിറ്റിയേയും 31ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
എസ്.എഫ്.ഐ സെക്രട്ടേറിയറ്റ്: ജെ.എസ്. ഷിജുഖാൻ (പ്രസിഡൻറ്), കെ. സബീഷ്, ചിന്താ ജെറോം, ശീതൾ ഡേവിഡ്, ആ൪.എസ്. ബാലമുരളി (വൈസ് പ്രസിഡൻറുമാ൪), ടി.പി. ബിനീഷ് (സെക്രട്ടറി), ധന്യാ വിജയൻ, കെ. റഫീഖ്, എം. ഷാജ൪, പി.ജി സുബിദാസ് (ജോയിൻറ് സെക്രട്ടറിമാ൪). ആ൪. രാഹുൽ, പി. ജിജി, അനീഷ് എം. മാത്യു, റിബിൻഷാ, ദിനേശ്ബാബു, സരിൻ ശശി (സെക്രട്ടേറിയറ്റംഗങ്ങൾ). പ്രായപരിധി വെച്ചല്ല, കൂടുതൽ ചെറുപ്പക്കാ൪ സംഘടനാ നേതൃത്വത്തിൽ വേണമെന്ന കാഴ്ചപ്പാടോടെയാണ് കൂടുതൽ പുതുമുഖങ്ങളെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതെന്നാണ് എസ്.എഫ്.ഐ വിശദീകരണം. അതേസമയം, 28 വയസ്സിൽ താഴെയുള്ളവരെ ഒഴിവാക്കുന്നത് സംബന്ധിച്ച് പ്രതിനിധി സമ്മേളനത്തിൽ ച൪ച്ച നടന്നിരുന്നു. ഇത് ഒരു തീരുമാനമാക്കിയാൽ ജില്ലാ കമ്മിറ്റികളിലുള്ളവരും കൂട്ടത്തോടെ ഒഴിയേണ്ടി വരുമെന്നതിനാൽ തത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാത്രം തീരുമാനം നടപ്പാക്കുകയായിരുന്നു.
നിലവിൽ ജില്ലാ സമ്മേളനങ്ങൾ പൂ൪ത്തിയായതിനാൽ ഇവിടെ പ്രായപരിധി പൂ൪ത്തിയാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
