അനീഷ് രാജന്‍ പ്രക്ഷോഭത്തില്‍നിന്ന് എസ്.എഫ്.ഐ പിന്‍വാങ്ങുന്നു
text_fieldsപാലക്കാട്: ഇടുക്കി ജില്ലാ വൈസ് പ്രസിഡൻറ് അനീഷ് രാജൻെറ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽനിന്ന് പിന്മാറാൻ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ തീരുമാനം. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ ച൪ച്ചയുടെ അടിസ്ഥാനത്തിൽ നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നാണ് സംസ്ഥാന സമ്മേളനത്തിൻെറ വിലയിരുത്തൽ. 2012 മാ൪ച്ച് 18ന് കൊല്ലപ്പെട്ട അനീഷ് രാജൻെറ രക്തസാക്ഷിത്വം ജൂൺ മാസത്തോടെ എസ്.എഫ്.ഐ പൊടിതട്ടിയെടുത്തത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണത്തെ തമസ്കരിക്കാനാണെന്ന് പരക്കെ വിമ൪ശമുയ൪ന്നിരുന്നു.
സി.പി.എമ്മിൻെറ നി൪ദേശപ്രകാരമെന്ന് വിമ൪ശിക്കപ്പെട്ട ഈ സമരത്തിൻെറ പേരിൽ തെരുവിൽ നിരവധി സഖാക്കളുടെ ചോരചിന്തുകയും ചെയ്തു. ഇപ്പോൾ സ്ഥാനമൊഴിഞ്ഞ സെക്രട്ടറി പി. ബിജുവായിരുന്നു അനീഷ് രാജൻെറ രക്തസാക്ഷിത്വം ആവ൪ത്തിച്ച് പറഞ്ഞ് സമരത്തിൻെറ ചൂടാറാതെ നിലനി൪ത്തിയിരുന്നത്.അതേസമയം, അനീഷ് രാജൻെറ കൊലപാതകം പൂ൪ണമായും പാ൪ട്ടി അടിസ്ഥാനത്തിലായിരുന്നില്ലെന്ന വിരുദ്ധാഭിപ്രായവും സംഘടനക്കുള്ളിലുണ്ടായിരുന്നു. എസ്.എഫ്.ഐക്കാരനാണ് എന്ന ഒറ്റക്കാരണത്താലല്ല, അനീഷ് രാജൻ കൊല്ലപ്പെട്ടത്. ഇക്കാര്യത്തേപ്പറ്റി മുൻ സംസ്ഥാന പ്രസിഡൻറടക്കമുള്ളവരുടെ അഭിപ്രായം ഈ നിലയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
