മാര്‍ട്ടിനും ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രതികളായ ഭൂമി ഇടപാട് കേസ് പിന്‍വലിക്കുന്നു
text_fieldsതിരുവനന്തപുരം: ലോട്ടറി രാജാവ് സാൻറിയാഗോ മാ൪ട്ടിനും ഐ.എ.എസ് ഉദ്യോഗസ്ഥരും പ്രതികളായ ഭൂമി ഇടപാട് കേസ് പിൻവലിക്കാൻ നീക്കം. ഐ.എ.എസ് ഉദ്യോഗസ്ഥരായ നിവേദിത പി. ഹരൻ, മുഹമ്മദ് ഹനീഷ് എന്നിവ൪ പ്രതികളായ ക്രോംപ്ടൺ ഗ്രീവ്സ് ഭൂമി ഇടപാട് സംബന്ധിച്ച വിജിലൻസ് കേസാണ് തുട൪നടപടികൾ വേണ്ടെന്ന നിയമോപദേശത്തിൻെറ അടിസ്ഥാനത്തിൽ പിൻവലിക്കുന്നത്. അന്വേഷണോദ്യോഗസ്ഥൻെറ റിപ്പോ൪ട്ടിന് വിരുദ്ധമാണ് നിയമോപദേശവും.
എറണാകുളം അത്താണിയിലെ 16 ഏക്ക൪ സ്ഥലമാണ് ഹോട്ടൽ നി൪മാണത്തിനായി സാൻറിയാഗോ മാ൪ട്ടിൻ വാങ്ങിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ നി൪മാണത്തിനായി ക്രോംപ്ടൺ ഗ്രീവ്സിന് നൽകിയ ഭൂമിയാണ് മാ൪ട്ടിൻ വാങ്ങിയത്. വ്യവസായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കേണ്ട ഭൂമിയാണ് പാട്ടവ്യവസ്ഥകൾ ലംഘിച്ച് മാ൪ട്ടിൻ കൈവശപ്പെടുത്തിയതെന്നാണ് പ്രധാന ആരോപണം. 2004ൽ വാങ്ങിയ ഈ ഭൂമിയുടെ കൈവശാവകാശ രേഖ മാ൪ട്ടിന് ലഭിച്ചിരുന്നില്ല. 2006ൽ എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് മാ൪ട്ടിന് കൈവശാവകാശരേഖകൾ നൽകാൻ നടത്തിയ നീക്കമാണ് വിവാദമായത്. രണ്ട് വ൪ഷത്തോളം ഈ ഭൂമി കൈവശം വെച്ച മാ൪ട്ടിനാകട്ടെ അവിടുണ്ടായിരുന്ന ഉപകരണങ്ങൾ വിൽപന നടത്തുകയും ചെയ്തുവത്രേ. എന്നാൽ എറണാകുളം കലക്ടറായിരുന്ന മുഹമ്മദ് ഹനീഷിൻെറ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ സ൪ക്കാ൪ ഭൂമി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഭൂമി നൽകിയ സംഭവത്തിൽ റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന നിവേദിത പി. ഹരനും കലക്ടറായിരുന്ന മുഹമ്മദ് ഹനീഷും വീഴ്ചവരുത്തിയെന്ന ഹരജിയിൽ തൃശൂ൪ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഐ.എ.എസ് ഉദ്യോഗസ്ഥ൪ക്ക് പുറമെ സാൻറിയാഗോ മാ൪ട്ടിൻ, ക്രോംപ്ടൺ ഗ്രീവ്സ് എം.ഡി സുഷാന്ത് എന്നിവരെയും പ്രതിചേ൪ത്ത് വിജിലൻസ് എഫ്.ഐ.ആ൪ സമ൪പ്പിച്ചു. കോയമ്പത്തൂ൪ ജയിലിൽ പോയി മാ൪ട്ടിനിൽ നിന്ന് വിജിലൻസ് ഡിവൈ.എസ്.പി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഭൂമി കൈമാറ്റത്തിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു അന്വേഷണോദ്യോഗസ്ഥൻ റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാൽ ഭൂമി കൈമാറ്റത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുട൪ന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ൪ എന്ന നിലയിൽ ഹനീഷും നിവേദിതയും നടപടി സ്വീകരിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചിട്ടില്ലെന്നുമാണ് വിജിലൻസ് ഡെപ്യൂട്ടി ഡയറക്ട൪ ഓഫ് പ്രോസിക്യൂഷൻെറ നിയമോപദേശം. അതിനാൽ ഈ കേസിൽ തുട൪നടപടികൾ വേണ്ടത്രെ.
വിജിലൻസിന് ലഭിച്ച നിയമോപദേശവും അന്വേഷണ റിപ്പോ൪ട്ടും സ൪ക്കാറിന് സമ൪പ്പിച്ചിട്ടുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
