സി.പി.എമ്മിനെതിരെ കള്ളപ്രചാരണം -സി.ഐ.ടി.യു
text_fieldsകൊല്ലം: കേരളത്തിൽ കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ചേ൪ന്ന് സി.പി.എമ്മിനെതിരെ തുട൪ച്ചയായി കള്ളപ്രചാരണം നടത്തുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ വിമ൪ശം. ടി.പി ചന്ദ്രശേഖരൻെറ കൊലപാതകത്തിൻെറ മറപിടിച്ചാണ് ഈ ആക്രമണങ്ങൾ. ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിനെതിരായ ആക്രമണം രൂക്ഷമാണ്. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നശേഷം ബാംഗാളിൽ സി.പി.എമ്മിൻെറ പ്രവ൪ത്തകരും അനുഭാവികളുമായ നൂറോളം പേ൪ കൊല്ലപ്പെട്ടുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
മൂന്നുദിവസമായി കൊല്ലത്ത് നടന്ന ജനറൽ കൗൺസിൽ ഞായറാഴ്ച സമാപിച്ചു. 470 അംഗങ്ങൾ പങ്കെടുത്തു. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡൻറ് എ.കെ പത്മനാഭൻ, കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കെ.എൻ രവീന്ദ്രനാഥ്, സ്വാഗതസംഘം പ്രസിഡൻറ് ഇ. കാസിം എന്നിവ൪ സംസാരിച്ചു. സി.ഐ.ടി. യു അഖിലേന്ത്യാ സമ്മേളനം 2013 ഏപ്രിലിൽ കണ്ണൂരിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
