നരേന്ദ്രമോഡി ‘പുലി’യെന്ന് കോണ്‍ഗ്രസ് എം.പി
text_fieldsന്യൂദൽഹി: ഗുജറാത്ത് മുഖ്യമന്ത്രി ആളൊരു ‘പുലി’യാണെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് എം.പി വിജയ് ദ൪ദ. അഹ്മദാബാദിൽ ഞായറാഴ്ച നടന്ന ഒരു അവാ൪ഡ് ദാന ചടങ്ങിലാണ് കോൺഗ്രസ് എം.പി ബി.ജെ.പി നേതാവിനെ വാഴ്ത്തിയത്. ജോലിയോടുള്ള സമ൪പ്പണത്തിൻെറയും ആത്മാ൪ഥതയുടെയും കാര്യത്തിൽ നരേന്ദ്രമോഡി ‘ഗുജറാത്തിൻെറ പുലി’യാണെന്നാണ് വിജയ് ദ൪ദ പറഞ്ഞത്.
മഹാരാഷ്ട്രയിലെ മീഡിയ ഗ്രൂപ്പിൻെറ ഏഡിറ്റ൪ ഇൻ ചീഫ് കൂടിയായ വിജയ് ദ൪ദ മോഡിയിൽ നിന്ന് ‘തരുൺ ക്രാന്തി അവാ൪ഡ്’ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു. യോഗ ഗുരു ബാബാ രാംദേവാണ് അവാ൪ഡ് ലഭിച്ച രണ്ടാമൻ. ചടങ്ങിൽ സംസാരിച്ച രാംദേവും മോഡിയെ പുകഴ്ത്തി. തന്നെക്കുറിച്ച് നല്ലതു പറഞ്ഞതിനു വില വിജയ് ദ൪ദ നൽകേണ്ടി വരുമെന്ന് നരേന്ദ്രമോഡി പിന്നീട് പറഞ്ഞു.
വിജയ് ദ൪ദയിൽനിന്ന് കോൺഗ്രസ് ഹൈകമാൻഡ് വിശദീകരണം ചോദിച്ചതായിരിക്കും നാളത്തെ ബ്രേക്കിങ് ന്യൂസ്. ഇത് വളരെ മോശമാണ്. സമാജ്വാദി പാ൪ട്ടി ശാഹിദ് സിദ്ധീഖിയോട് ചെയ്തത് കോൺഗ്രസ് വിജയ് ദ൪ദയോട് ചെയ്യരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും മോഡി തുട൪ന്നു. തൻെറ സമുദായ സംഘടന സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നും വിവാദമാക്കേണ്ടെന്നും വിജയ് ദ൪ദ പിന്നീട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
മോഡിയുമായി അഭിമുഖം നടത്തി സ്വന്തം പത്രത്തിൽ പ്രധാന്യപൂ൪വം പ്രസിദ്ധീകരിച്ച ലഖ്നോ എം.പി ശാഹിദ് സിദ്ധീഖിയെ ശനിയാഴ്ച സമാജ്വാദി പാ൪ട്ടി പുറത്താക്കിയിരുന്നു.
സിദ്ധീഖി എഡിറ്ററായുള്ള ‘നയി ദുനിയ’ ഉ൪ദു പത്രത്തിലാണ് ഏതാനും ദിവസം മുമ്പ് ഇൻറ൪വ്യൂ പ്രത്യക്ഷപ്പെട്ടത്. 2014 പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ട് കരുനീക്കുന്ന മോഡിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തൽ തന്ത്രമാണ് ഇൻറ൪വ്യൂവെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാ൪ട്ടികൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാ൪ട്ടി എം.പിയുടെ പരാമ൪ശം കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
