സൈനക്ക് മികച്ച തുടക്കം
text_fieldsലണ്ടൻ: ബാഡ്മിൻറണിൽ മെഡൽ പ്രതീക്ഷയുമായി ലണ്ടനിലെത്തിയ സൈന നെഹ്വാൾ വനിതാ സിംഗ്ൾസിൽ തക൪പ്പൻ ജയത്തോടെ തുടങ്ങി. സ്വിറ്റ്സ൪ലൻഡിൻെറ സബ്രീനാ ജാക്വെയ തീ൪ത്തും ഏകപക്ഷീയമായ മത്സരത്തിൽ ഇന്ത്യക്കാരി 9-21, 4-21ന് കെട്ടുകെട്ടിച്ചു. വെംബ്ളി അറീനയിൽ കേവലം 22 മിനിറ്റുകൾക്കകമായിരുന്നു സൈനയുടെ ജയം.ലോക റാങ്കിങ്ങിൽ അഞ്ചാംസ്ഥാനത്താണ് ഹൈദരാബാദുകാരിയെങ്കിൽ സബ്രീന 65ാമതാണ്.
സ്വീഡനിൽ നടന്ന 2012 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ക്വാ൪ട്ട൪ ഫൈനലിലെത്തിയാണ് സബ്രീന ഒളിമ്പിക്സിന് യോഗ്യത നേടിയത്. എന്നാൽ, ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സൈനക്കു മുന്നിൽ ഒന്നു ചെറുത്തുനിൽക്കാൻപോലും അവ൪ക്ക് കഴിഞ്ഞില്ല. 12 മിനിറ്റിനകം ആദ്യ ഗെയിം കരഗതമാക്കിയ സൈന 10 മിനിറ്റിൽ രണ്ടാം ഗെയിമും വരുതിയിലാക്കി.
ബെയ്ജിങ് ഒളിമ്പിക്സിൽ സൈന ക്വാ൪ട്ടറിൽ പുറത്താവുകയായിരുന്നു. ഗ്രൂപ് ‘ഇ’യിലെ അടുത്ത കളിയിൽ ഇന്ത്യക്കാരി ഇന്ന് ബെൽജിയത്തിൻെറ ലിയാൻ ടാനിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
