Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിനില്‍നിന്ന് ...

ട്രെയിനില്‍നിന്ന് ചാടിയിറങ്ങിയ യുവാവ് പാളത്തില്‍ വീണ് മരിച്ചു

text_fields
bookmark_border
ട്രെയിനില്‍നിന്ന്  ചാടിയിറങ്ങിയ യുവാവ്  പാളത്തില്‍ വീണ് മരിച്ചു
cancel

കണ്ണൂ൪: ട്രെയിൻ നി൪ത്തുന്നതിനു മുമ്പേ ചാടിയിറങ്ങിയ യുവാവ് പാളത്തിനിടയിൽ വീണ് മരിച്ചു. ആറളം ഒമ്പതാം ബ്ളോക്കിൽ ജാനകിയുടെ മകൻ ജിനേഷ് (21) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മഹാരാഷ്ട്രയിൽനിന്ന് നാട്ടിലേക്ക് നേത്രാവതി എക്സ്പ്രസിൽ വരുകയായിരുന്നു ജിനേഷ്. നാട്ടുകാരായ മൂന്നു സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. സിന്ദ്ബ൪ഗ് ജില്ലയിലെ കൂടൽ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവ൪ ട്രെയിൻ കയറിയത്. തലശ്ശേരിയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും കണ്ണൂ൪ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ജിനേഷ് പ്ളാറ്റ്ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. നിലതെറ്റിയ ജിനേഷ് ബോഗിക്കും പ്ളാറ്റ്ഫോമിനുമിടയിൽ ഞെരിഞ്ഞമ൪ന്ന് പാളത്തിലേക്ക് ഊ൪ന്നുവീണു. ചക്രം കയറി വയറിനു മുകളിൽവെച്ച് ശരീരം രണ്ടായി മുറിഞ്ഞു. അപകടം നേരിൽകണ്ട സുഹൃത്തുക്കളും യാത്രക്കാരിൽ ചിലരും മോഹാലസ്യപ്പെട്ടു വീണു. കണ്ണൂ൪ റെയിൽവേ പൊലീസ് ഇടപെട്ട് മൃതദേഹം ജില്ലാ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുട൪ന്ന് അരമണിക്കൂറിനുശേഷമാണ് ട്രെയിൻ യാത്ര തുട൪ന്നത്. ജിനേഷിൻെറ പിതാവ്: ഗോപി. സഹോദരങ്ങൾ: അനു, ജോബി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story