മട്ടാഞ്ചേരി: കളഞ്ഞുകിട്ടിയ പണവും സ്വ൪ണവും തിരികെ നൽകി ഹോട്ടൽ ജീവനക്കാരൻ മാതൃകയായി. മട്ടാഞ്ചേരി പാലസ് റോഡിലെ കൃഷ്ണ കഫേ ജീവനക്കാരൻ കണ്ണൻ എന്ന് വിളിക്കുന്ന മുരളീധരനാണ് പണവും സ്വ൪ണവും മട്ടാഞ്ചേരി പൊലീസിൽ ഏൽപ്പിച്ചത്. കപ്പലണ്ടിമുക്ക് മമ്മുസു൪ക്കാ പള്ളിക്ക് സമീപം താമസിക്കുന്ന നജീബിൻെറ 27,000 രൂപയും ഒന്നര പവൻ വീതം തൂക്കം വരുന്ന രണ്ട് വളകളും അടങ്ങിയ പഴ്സാണ് കണ്ണന് വഴിയരികിൽനിന്ന് കളഞ്ഞുകിട്ടിയത്.
കടം വാങ്ങിയ 75,000 രൂപ പറഞ്ഞ സമയത്ത് തിരികെ നൽകുന്നതിനുള്ള നെട്ടോട്ടത്തിനിടെയാണ് നജീബിൻെറ പഴ്സ് നഷ്ടപ്പെട്ടത്. ഭാര്യ സബീനയുടെ സ്വ൪ണം ബാങ്കിൽ പണയപ്പെടുത്തി ലഭിച്ച 27,000 രൂപയോടൊപ്പം വാങ്ങിയ വായ്പ തിരികെ നൽകുന്നതായി സഹോദരിയുടെ കൈയിൽനിന്ന് വാങ്ങിയ മൂന്ന് പവൻ വരുന്ന സ്വ൪ണവളകളുമായി ബൈക്കിൽ വീട്ടിലേക്ക് വരവെയാണ് പഴ്സ് നഷ്ടമായത്.
പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് നജീബ് വിവരമറിയുന്നത്. ഉടൻ കണ്ണനെ വിളിച്ചുവരുത്തി പഴ്സ് നജീബിന് തിരിച്ചുനൽകി. നജീബ് നൽകിയ പാരിതോഷികം കണ്ണൻ സ്നേഹത്തോടെ നിരസിച്ചു.
സത്യസന്ധതയുടെ പ്രതീകമായി മാറിയ മട്ടാഞ്ചേരി പാലസ് റോഡിലെ കൃഷ്ണ കഫേ ജീവനക്കാരൻ കണ്ണനെ പൊലീസ് റസിഡൻറ്സ് അസോസിയേഷൻ ആദരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2012 11:29 AM GMT Updated On
date_range 2012-07-29T16:59:25+05:30കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവും ഹോട്ടല്‍ ജീവനക്കാരന്‍ തിരികെ നല്‍കി
text_fieldsNext Story