Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപെണ്‍കുട്ടികളെ...

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

text_fields
bookmark_border
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
cancel

മണ്ണഞ്ചേരി: കാറിലെത്തിയ സംഘം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു.
കുട്ടികളുടെ നിലവിളികേട്ട് നാട്ടുകാ൪ ഓടിക്കൂടിയതോടെ സംഘം കാറിൽ രക്ഷപ്പെട്ടു. കാവുങ്കൽ കെ.പി മെമ്മോറിയൽ യു.പി സ്കൂളിലെ നാല് പെൺകുട്ടികളെയാണ് അംബാസഡ൪ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ശനിയാഴ്ച രാവിലെ 9.30ന് എലിപ്പനത്ത് ജങ്ഷന് സമീപമാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾക്ക് സമീപം കാ൪ നി൪ത്തിയശേഷം വലിച്ചുകയറ്റാൻ ശ്രമിച്ചു.
ഇവ൪ ബഹളംവെച്ചതോടെ നാട്ടുകാ൪ എത്തിയെങ്കിലും പിടികൂടാനായില്ല. മണ്ണഞ്ചേരി പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
TAGS:
Next Story