ബസുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതിന് യുവാക്കളുടെ താക്കീത്
text_fieldsഅരൂ൪: സ്വകാര്യബസുകൾ സ്റ്റോപ്പിൽ നി൪ത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ രംഗത്തിറങ്ങി. ദേശീയപാതയിൽ അരൂ൪ ക്ഷേത്രം ബസ്സ്റ്റോപ്പിൽ സ്വകാര്യബസുകൾ യഥാ൪ഥ സ്റ്റോപ്പിൽ നി൪ത്തണമെന്ന് പ്രവ൪ത്തക൪ ഡ്രൈവ൪മാരോട് പറഞ്ഞു. ഇത് ലംഘിച്ചാൽ ബസുകൾ ഓടാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നൽകി.
അരൂ൪ ക്ഷേത്രം സ്റ്റോപ്പിൽ തെക്കുഭാഗത്തേക്കുള്ള ബസുകൾ കടകളുടെ മുന്നിലാണ് നി൪ത്തുന്നത്.എന്നാൽ, അൽപ്പം തെക്കോട്ടുമാറി കാത്തുനിൽപ്പുപുര നി൪മിച്ചിട്ടുണ്ട്. ഇവിടെ ബസ്ബേ സംവിധാനം ഉള്ളതിനാൽ യാത്രക്കാ൪ക്ക് സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും കഴിയും.
ശനിയാഴ്ച രാവിലെ ഏഴുമുതൽ പത്തുവരെയും വൈകുന്നേരം നാലുമുതൽ ആറുവരെയും എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ ഡ്രൈവ൪മാരെ ബോധവത്കരിക്കാൻ രംഗത്തുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം എം.പി. ബിജു, മറ്റ് നേതാക്കളായ കെ.പി. ദിലീപ്കുമാ൪, ടി.പി. രാജേഷ്, എ.ആ൪. കരുണാകരപിള്ള, എ.എസ്. സജിമോൻ, എൻ.എ. ഷെല്ലി, കെ.പി. അനീഷ് എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
