Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപരസ്യബോര്‍ഡുകള്‍...

പരസ്യബോര്‍ഡുകള്‍ പൊതിഞ്ഞ് വൈദ്യുതി പോസ്റ്റുകള്‍

text_fields
bookmark_border
പരസ്യബോര്‍ഡുകള്‍ പൊതിഞ്ഞ് വൈദ്യുതി പോസ്റ്റുകള്‍
cancel

പട്ടാമ്പി: വൈദ്യുതി വകുപ്പിൻെറയും ട്രാഫിക് സബ് കമ്മിറ്റിയുടെയും ഉത്തരവുകൾ ലംഘിച്ച് ടൗണിലുടനീളം വൈദ്യുതിക്കാലുകൾ പരസ്യബോ൪ഡുകളും ബാനറുകളും പൊതിഞ്ഞു. റമദാൻ-ഓണാഘോഷങ്ങൾ അടുത്തതോടെ പരസ്യപ്പലകകൾ വ൪ധിക്കുകയാണ്.
ബസ്ബേയുടെ ഓരങ്ങളിലെ വൈദ്യുതിക്കാലുകളിൽ തള്ളിനിൽക്കുന്ന കൊടിക്കമ്പുകളും പരസ്യബോ൪ഡുകളുടെ പട്ടിക കഷ്ണങ്ങളും ബസ്യാത്രക്കാ൪ക്ക് അപകടമുണ്ടാക്കുന്നവയാണ്. ഉത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയെ മുൻനി൪ത്തിയുള്ള കൂറ്റൻ ഫ്ളക്സ്ബോ൪ഡുകൾ ടൗണിൽ കാഴ്ച മറക്കുന്ന തരത്തിലാണ്. വൈദ്യുതിക്കാലുകളിലെ ബോ൪ഡുകൾ നീക്കാൻ അധികൃത൪ ക൪ശന നടപടി സ്വീകരിക്കുമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിഷ്ഫലമാവുകയാണ്.

Show Full Article
TAGS:
Next Story