ബസ് ക്വാര്‍ട്ടേഴ്സിലേക്ക് ഇടിച്ചുകയറി; 12 പേര്‍ക്ക് പരിക്ക്
text_fieldsകോട്ടക്കൽ: നിയന്ത്രണംവിട്ട ബസ് ക്വാ൪ട്ടേഴ്സിലേക്ക് ഇടിച്ചുകയറി 12 യാത്രക്കാ൪ക്ക് പരിക്ക്. ക്വാ൪ട്ടേഴ്സിനകത്തെ സ്ത്രീയും രണ്ട് കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടക്കൽ-മലപ്പുറം റോഡിൽ ചെറുകുന്നിൽ വൈകീട്ട് 4.30നാണ് അപകടം. ക്വാ൪ട്ടേഴ്സിൻെറ ഭിത്തി ഭാഗികമായി തക൪ന്നു.
കാടാമ്പുഴയിൽനിന്ന് കോട്ടക്കൽ വഴി മഞ്ചേരിയിലേക്ക് പോകുന്ന വി.പി.എസ് ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെവന്ന വാഹനവുമായി ഇടിക്കുന്നത് ഒഴിവാക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ടതെന്ന് ഡ്രൈവ൪ പറഞ്ഞു. പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവ൪: കൂട്ടിലങ്ങാടി ഏലച്ചാല അക്ബറലി (27) മലപ്പുറം പണ്ടാരത്തൊടി നഫീസ (50) മലപ്പുറം കൊട്ടാരത്തിൽ സുലൈഖ (35) വണ്ടൂ൪ കൊടുങ്ങാട്ട് അജിതകുമാരി (43) പെരിന്തൽമണ്ണ കൊട്ടച്ചിറ ഷറഫുദ്ദീൻ (34) കൽപകഞ്ചേരി വാളക്കുളൻ ജമീല (33) ചെറുകുന്ന് കുന്നൻ സുരഭി (18) അരീക്കോട് ജസ്ന (27) അരീക്കോട് ശ്രീന (33) ചെറുകുന്ന് മണിയങ്ങൽ രതീഷ് (33) പാണ്ടിക്കാട് ആലത്തിങ്ങൽ അബ്ദു (52) മഞ്ചേരി എടലത്ത് അബ്ദു (52).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
