ശുദ്ധജലം, ശുദ്ധവായു പൗരന്‍െറ ജന്‍മാവകാശം -മന്ത്രി
text_fieldsചക്കരക്കല്ല്: ശുദ്ധവായുവും ശുദ്ധജലവും ഓരോ പൗരൻെറയും ജൻമാവകാശമാണെന്നും അത് തടയുന്നവ൪ നാടിൻെറ ശത്രുക്കളാണെന്നും മന്ത്രി പി.ജെ. ജോസഫ്. കേരള വാട്ട൪ അതോറിറ്റി നബാ൪ഡിൻെറ സഹായത്തോടെ നടപ്പാക്കിയ അഞ്ചരക്കണ്ടിക്കും സമീപപഞ്ചായത്തുകൾക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളസ്രോതസ്സുകളെ മലിനമാക്കുന്നത് സാമൂഹികദ്രോഹമാണ്.
കിണറുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. മഴവെള്ള സംഭരണികൾ സ്ഥാപിച്ച് കുടിവെള്ള സംരക്ഷണമേ൪പ്പെടുത്തണം. ഇതിലൂടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചരക്കണ്ടി, എരഞ്ഞോളി, കതിരൂ൪, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ചെമ്പിലോട്, പിണറായി, കടമ്പൂ൪, ചേലോറ, വേങ്ങാട് പഞ്ചായത്തുകളിലേക്കാണ് കുടിവെള്ള വിതരണം ഏ൪പ്പെടുത്തിയിരിക്കുന്നത്. കെ.കെ. നാരായണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നബാ൪ഡ് എ.ജി.എം പി. ദിനേശ്, എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രകാശിനി, തലശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ബേബി സരോജ, പാനൂ൪ ബ്ളോക് പ്രസിഡൻറ് കെ.വി. വസന്തകുമാരി, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രൻ കല്ലാട്ട്, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മോഹനൻ, എൻ.വി. പുരുഷോത്തമൻ (ചേലോറ), വി.വി. സാവിത്രി (കടമ്പൂ൪), ടി.വി. സവിത (പെരളശ്ശേരി), കെ. പത്മനാഭൻ (വേങ്ങാട്), കോങ്കി രവീന്ദ്രൻ (പിണറായി), കെ.വി. പവിത്രൻ (കതിരൂ൪), എ.കെ. രമ്യ (എരഞ്ഞോളി), കെ. സിന്ധു (മുഴപ്പിലങ്ങാട്), മുണ്ടേരി ഗംഗാധരൻ, കെ. ഭാസ്കരൻ, എൻ.കെ. റഫീഖ് മാസ്റ്റ൪, കെ.എ. ജോ൪ജ്, ടി. പ്രകാശൻ മാസ്റ്റ൪, വത്സൻ അത്തിക്കൽ, കെ.കെ. ബാലകൃഷ്ണൻ, വിജയൻ പട്ടത്താരി, കെ.കെ. രാജൻ എന്നിവ൪ സംസാരിച്ചു. കേരള വാട്ട൪ അതോറിറ്റി ടെക്നീഷ്യൻ സൂസൻ ജേക്കബ് സ്വാഗതവും എം.സി. അബ്ദുൽ ഖാദ൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
