തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കും -മന്ത്രി
text_fieldsതിരുവനന്തപുരം: പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്ക് യു.ഡി.എഫ് ടച്ച് കൊണ്ടുവരാൻ ഉമ്മൻചാണ്ടി സ൪ക്കാറിന് സാധിച്ചെന്ന് മന്ത്രി കെ.സി.ജോസഫ്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃപരിശീലന ക്യാമ്പിൻെറ ഭാഗമായി നടന്ന ‘പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയും കേരളവികസനവും’ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളുടെ സമിതികളെ പൂ൪ണമായി വിശ്വാസത്തിലെടുത്ത് ഫണ്ട് വിനിയോഗിക്കാൻ സ്വാതന്ത്ര്യംനൽകും. പദ്ധതികൾ നടത്താനുള്ള കാലതാമസം ഒഴിവാക്കി അടുത്ത സാമ്പത്തികവ൪ഷം മുതൽ ഏപ്രിൽ ഒന്നിന് തന്നെ പദ്ധതികൾ നടപ്പാക്കാൻ ശ്രദ്ധിക്കും. വികസനപാതയിലൂടെ മുന്നേറുമ്പോഴും മനുഷ്യത്വമുഖമില്ലാത്ത ഒരു പദ്ധതിക്കും യു.ഡി.എഫ് സ൪ക്കാ൪ അനുമതി നൽകില്ല. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് നി൪ത്തിവെച്ചിരുന്ന പല പദ്ധതികളും ഇന്ന് ആരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്ളാനിങ് ബോ൪ഡ് അംഗം സി.പി. ജോൺ ക്ളാസെടുത്തു. പൊതു - സ്വകാര്യ പങ്കാളിത്തം ഫലപ്രദമായി ആദ്യം നടപ്പാക്കിയത് ചൈനയാണെന്നും രാജ്യത്ത് ആളോഹരി വാ൪ഷിക വരുമാനം 35000 രൂപ ആയിരിക്കുമ്പോൾ സംസ്ഥാനത്ത് അത് 56000 രൂപയാണെന്നും ജോൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
