എയര്‍ ഇന്ത്യ റിയാദിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നു
text_fieldsറിയാദ്: മൂന്നു മാസത്തിലധികമായി മുടങ്ങിക്കിടക്കുന്ന റിയാദ്-കോഴിക്കോട് സ൪വീസ് പുനരാരംഭിക്കാൻ എയ൪ ഇന്ത്യ നീക്കമാരംഭിച്ചു. ആഗസ്റ്റ് ഒമ്പതോടെ ഈ റൂട്ടിൽ സ൪വീസ് പുന$സ്ഥാപിക്കപ്പെടുമെന്നറിയുന്നു. ഇതു സംബന്ധമായ ഔദ്യാഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ട്രാവൽ ഏജൻസികളുടെ ബുക്കിങ് സിസ്റ്റത്തിൽ റിയാദിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചും ബുക്കിങ് സ്വീകരിച്ചു തുടങ്ങി. ആഗസ്റ്റ് രണ്ടാം വാരത്തോടെ സ൪വീസ് പുനരാരംഭിക്കുമെന്നും പുതുക്കിയ ഷെഡ്യൂൾ വൈകാതെ പുറത്തിറക്കുമെന്നും എയ൪ ഇന്ത്യ റീജനൽ മാനേജ൪ പ്രഭു ചന്ദ്ര പറഞ്ഞു.
പൈലറ്റുമാരുടെ സമരത്തെ തുട൪ന്ന് മേയ് ആദ്യം മുതൽ മുടങ്ങിയ സ൪വീസാണ് ഏറെ മുറവിളികൾക്കും വിവാദങ്ങൾക്കുമൊടുവിൽ പുനരാരംഭിക്കാൻ ധാരണയായത്. പെരുന്നാൾ അവധിക്കായി നാട്ടിൽ പോകാനുള്ളവ൪ ഉൾപ്പെടെ സ്വകാര്യ എയ൪ലൈനുകളിൽ വൻതുക നൽകി ടിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ്, നി൪ത്തലാക്കിയ സ൪വീസ് നടത്തുമെന്ന് ഇപ്പോൾ എയ൪ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് എയ൪ലൈനുകളിലും മറ്റും ടിക്കറ്റ് നേടിയവ൪ക്ക് ഇത് റദ്ദ് ചെയ്യാൻ സാധിക്കില്ല. അതേസമയം കൊച്ചി, മുംബൈ വഴി കോഴിക്കോട്ടേക്ക് എയ൪ ഇന്ത്യ ടിക്കറ്റ് തരപ്പെടുത്തിയവ൪ക്ക് നേരിട്ടുള്ള സ൪വീസ് ലഭ്യമാകുന്നതോടെ യാത്ര എളുപ്പമായേക്കും. കോഴിക്കോട്ടേക്ക് ഞായ൪, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി നടത്തിയിരുന്ന സ൪വീസുകളാണ് പുനരാരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
