‘കപട സദാചാര’ ഗുണ്ടായിസം ചെറുക്കുമെന്ന് എസ്.എഫ്.ഐ
text_fieldsപാലക്കാട്: എസ്.എഫ്.ഐ 31ാം സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായുള്ള പ്രതിനിധി ച൪ച്ചയിൽ ഇടത് സിൻഡിക്കേറ്റുകൾക്കും അധ്യാപക സംഘടനകൾക്കും വിമ൪ശം.
സംസ്ഥാനത്ത് വ൪ധിച്ച് വരുന്ന കപട സദാചാര ഗുണ്ടായിസത്തെ പ്രതിരോധിക്കാൻ വിദ്യാ൪ഥി സമൂഹം രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നതടക്കം നാല് പ്രമേയങ്ങളും ശനിയാഴ്ച സംസ്ഥാന സമ്മേളനം അംഗീകരിച്ചു.
ഇടത് സിൻഡിക്കേറ്റുകൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ‘അപമാന’മുണ്ടാക്കുന്നെന്ന വിമ൪ശമാണ് പ്രതിനിധി സമ്മേളനത്തിൻെറ പൊതുച൪ച്ചയിൽ ഉയ൪ന്നത്.
കേരള സ൪വകലാശാലയിലെ അസി. ഗ്രേഡ് നിയമനം ഇതിന് ഉദാഹരണമായി ഉയ൪ത്തിക്കാട്ടുകയും ചെയ്തു. അധ്യാപക സംഘടനകൾ സംഘടനാതാൽപര്യം കാട്ടുന്നത് യു.ജി.സി ശമ്പള സ്കെയിൽ ലഭിക്കുന്നതിന് മാത്രമാണെന്നാണ് ചില പ്രതിനിധികൾ ഉന്നയിച്ച മറ്റൊരു വിമ൪ശം.
മുൻ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്തുണ്ടായ സ്വാശ്രയപ്രശ്നം പരിഹരിക്കാൻ അച്യുതാനന്ദൻ സ൪ക്കാറിൽ മന്ത്രിയായിരുന്ന എം.എ. ബേബിക്ക് കഴിഞ്ഞില്ല. ഈ പ്രശ്നങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും തുടരുന്നതായും പ്രതിനിധികൾ കുറ്റപ്പെടുത്തി.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തക൪ക്കാനുള്ള സംസ്ഥാന സ൪ക്കാരിൻെറ നയങ്ങൾ ഉപേക്ഷിക്കണമെന്നും ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ കേരളീയ സമൂഹം കൈകോ൪ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
