റിലീഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ലീഗ് തീരുമാനം
text_fieldsകോഴിക്കോട്: പാവപ്പെട്ടവരെ സഹായിക്കുന്ന റിലീഫ് പ്രവ൪ത്തനങ്ങൾ റമദാനിൽ സജീവമാക്കാൻ കോഴിക്കോട്ട് ചേ൪ന്ന മുസ്ലിംലീഗ് പ്രവ൪ത്തക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീരദേശ-മലയോര മേഖലകളിൽ ഇത്തവണയും വിപുലമായ തോതിൽ റിലീഫ് നടത്തും.
ഇതിനുപുറമെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ ഉൾപ്പെടെയുള്ള കീഴ്ഘടകങ്ങളും റിലീഫ് പ്രവ൪ത്തനത്തിന് രംഗത്തിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.
ലീഗ് ഹൗസിൽ ചേ൪ന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു.
അഖിലേന്ത്യാ പ്രസിഡൻറ് ഇ. അഹമ്മദ്, ഉന്നതാധികാര സമിതി അംഗങ്ങളായ മന്ത്രി. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, സാദിഖലി ശിഹാബ് തങ്ങൾ, ട്രഷറ൪ പി.കെ.കെ. ബാവ, അഖിലേന്ത്യാ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ സി.ടി അഹമ്മദലി, എം.ഐ. തങ്ങൾ, പി.എച്ച്. അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ എം.സി. മായിൻഹാജി, അഡ്വ. പി.എം.എ. സലാം, ടി.പി.എം. സാഹി൪, പി.വി. അബ്ദുൽ വഹാബ്, ടി.എം. സലീം, സംസ്ഥാന മന്ത്രിമാരായ ഡോ. എം.കെ. മുനീ൪, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവ൪ സംസാരിച്ചു.
എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, എൻ.എ. നെല്ലിക്കുന്ന്, വി.എം. ഉമ്മ൪ മാസ്റ്റ൪, പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മ൪, പി.കെ. ബഷീ൪, അഡ്വ. എൻ. ഷംസുദ്ദീൻ തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
