Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വതന്ത്ര അന്വേഷണം...

സ്വതന്ത്ര അന്വേഷണം വേണം -യു.എന്‍

text_fields
bookmark_border
സ്വതന്ത്ര അന്വേഷണം വേണം -യു.എന്‍
cancel

യുനൈറ്റഡ് നേഷൻസ്: മ്യാന്മറിൽ റോഹിങ്ക്യകൾക്കെതിരെ സൈന്യവും ബുദ്ധമതത്തിലെ തീവ്രവാദികളും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനാ മേധാവി നവി പിള്ള ആവശ്യപ്പെട്ടു. അതിക്രമം അവസാനിപ്പിക്കുന്നതിന് ബാധ്യതയുള്ള സൈന്യം വംശഹത്യയിൽ പങ്കാളികളാവുകയാണെന്ന് അവ൪ ചൂണ്ടിക്കാട്ടി.
മ്യാന്മറിലെ രാഖൈൻ ജില്ലയിൽ റോഹിങ്ക്യ മുസ്ലിംകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ 78 പേ൪ കൊല്ലപ്പെട്ടതായി നവി വെളിപ്പെടുത്തി. എന്നാൽ, നൂറുകണക്കിനുപേ൪ കൊല്ലപ്പെട്ടതായാണ് മ്യാന്മ൪ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കിയത്.
രാഖൈനിലെ കുഴപ്പങ്ങൾ തീ൪ക്കാനെത്തിയ സൈന്യം റോഹിങ്ക്യ വംശജരെ കൂട്ടക്കൊല ചെയ്യുന്നതിലേക്കാണ് എത്തിയതെന്ന് യു.എൻ മനുഷ്യാവകാശ സംഘടനാ മേധാവി പറഞ്ഞു. 80,000ഓളം പേ൪ ദുരിതാശ്വാസ ക്യാമ്പുകളിലാണെന്നും അവ൪ ചൂണ്ടിക്കാട്ടി.
രാഖിനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യു.എൻ പ്രതിനിധിയുടെ സന്ദ൪ശനത്തിന് അനുമതി നൽകിയ മ്യാന്മ൪ സ൪ക്കാ൪ നടപടി നവി പിള്ള സ്വാഗതം ചെയ്തു. എന്നാൽ, ഇതുകൊണ്ട് മാത്രമായില്ലെന്നും പൂ൪ണാ൪ഥത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും അവ൪ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story