Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതൊഴിലാളിവര്‍ഗ ഐക്യം ...

തൊഴിലാളിവര്‍ഗ ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യം -എ.കെ.പത്മനാഭന്‍

text_fields
bookmark_border
തൊഴിലാളിവര്‍ഗ ഐക്യം  കാലഘട്ടത്തിന്‍െറ ആവശ്യം -എ.കെ.പത്മനാഭന്‍
cancel

കൊല്ലം: തൊഴിലാളിവ൪ഗങ്ങളുടെ ഐക്യം കാലഘട്ടത്തിൻെറ ആവശ്യമാണെന്നും തൊഴിലാളി വ൪ഗം കടമ നി൪വഹിക്കുന്നതിൽ പരാജയപ്പെട്ടാൽ പരിണിതഫലം മാരകമായിരിക്കുമെന്നും സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡൻറ് എ.കെ പത്മനാഭൻ. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ തൊഴിലാളിവ൪ഗ ഐക്യം സാധ്യമാകണം. ഇതിന് ഇതര ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കണം. രാജ്യത്തെ ക൪ഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും പരിഹരിക്കാനും തൊഴിലാളിവ൪ഗത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പി.സുന്ദരയ്യ ജന്മശതാബ്ദിയുടെ ഭാഗമായി ‘തൊഴിലാളി ക൪ഷക ഐക്യത്തിൻെറ പ്രാധാന്യം ’ എന്ന വിഷയത്തിൽ സി.ഐ.ടി.യു കൊല്ലം സി.എസ്.ഐ ഹാളിൽ സംഘടിപ്പിച്ച സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളും ക൪ഷകരും ചേ൪ന്നുള്ള സമരസഖ്യം രൂപംകൊണ്ടാലേ തൊഴിലാളി പ്രസ്ഥാനം ഉദ്ദേശിക്കുന്ന രീതിയിൽ മുന്നേറാനുള്ള സാഹചര്യമുണ്ടാകൂ. പൊതുയോഗങ്ങളിലും സെമിനാറുകളുകളിലും വേദിയൊരുക്കി മാത്രമല്ല ഐക്യത്തിന് ശ്രമിക്കേണ്ടത്. ക൪ഷക൪ക്കൊപ്പം സമരംചെയ്യുകയും വേണ്ടിവന്നാൽ സമരങ്ങൾക്ക് നേതൃത്വം നൽകാനും തൊഴിലാളി പ്രസ്ഥാനത്തിന് കഴിയണം.
ഇന്ത്യയിലെ തൊഴിലാളിവ൪ഗ പ്രസ്ഥാനത്തിന് ദിശാബോധം നൽകാൻ ജീവിതം മുഴുവൻ പണിയെടുത്ത നേതാവാണ് പി.സുന്ദരയ്യ. മനുഷ്യജീവിതത്തിൻെറ നാനാവശങ്ങളെക്കുറിച്ചും അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ വിഷയം അവതരിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാനപ്രസിഡൻറ് കെ.എൻ.രവീന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.എം ലോറൻസ്, പി.കെ ഗുരുദാസൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാജഗോപാൽ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, അഖിലേന്ത്യാ വൈസ് പ്രസിഡൻറ് ജെ. മെഴ്സികുട്ടിഅമ്മ, ജോ൪ജ് മാത്യു എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story