Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറെയില്‍വേ സ്റ്റേഷനില്‍...

റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
cancel

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയെ അപമാനിക്കാൻ ശ്രമിച്ച യാൾ അറസ്റ്റിൽ. പത്തനാപുരം തലവൂ൪ വലിയവിള വീട്ടിൽ ബേബി(44)ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 9.15 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പ൪ പ്ളാറ്റ്ഫോമിലായിരുന്നു സംഭവം. കൊട്ടാരക്കര സ്വദേശിയായ യാത്രക്കാരി മകനുമൊത്ത് കോട്ടയത്തേക്ക് പോകാൻ കണ്ണൂ൪ എക്സ്പ്രസ് കാത്തിരിക്കവെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ സമയം മകൻ വെള്ളം വാങ്ങാൻ പോയതായിരുന്നു. യാത്രക്കാരിയുടെ പിറകിലെ സീറ്റിലാണ് യുവാവ് ഇരുന്നത്. യാത്രക്കാരി ബഹളംവെച്ചതിനെ തുട൪ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story