അമ്പലപ്പുഴ: പൂക്കൈത ചിറകോട് തോട്ടിൽ പോളകളും മാലിന്യവും നിറഞ്ഞത് ഗതാഗത തടസ്സമുണ്ടാക്കുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ഏഴ്, പത്ത് വാ൪ഡുകളെ ബന്ധപ്പെടുത്തിയാണ് തോട് കടന്നുപോകുന്നത്. പത്തുവ൪ഷം മുമ്പുവരെ ജലഗതാഗത വകുപ്പ് ഇതിലൂടെ അമ്പലപ്പുഴ-കോട്ടയം ബോട്ട് സ൪വീസ് നടത്തിയിരുന്നു.
കുട്ടനാടിനെ അമ്പലപ്പുഴയുമായി ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ തോടാണിത്. ചെമ്പകശേരി രാജാവിൻെറ കാലത്ത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാനും കോട്ടയം, ചങ്ങനാശേരി വഴി അമ്പലപ്പുഴയെ വ്യാപാര മേഖലയുമായി ബന്ധപ്പെടുത്താനുമാണ് തോട് നി൪മിച്ചത്. കുട്ടനാട്ടിലെ വൈശ്യംഭാഗം, നടുഭാഗം, 350ൽചിറ, നെടുമുടി, ചമ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് യാത്രക്കാ൪, വിദ്യാ൪ഥികൾ, ഉദ്യോഗസ്ഥ൪ എന്നിവ൪ അമ്പലപ്പുഴ ദേശീയപാതയിലെത്താൻ വള്ളങ്ങളിലും ബോട്ടുകളിലുമായി യാത്ര ചെയ്തിരുന്നതും ഈ തോട്ടിലൂടെയാണ്.
രണ്ടുവ൪ഷം മുമ്പാണ് കേന്ദ്ര ധനകാര്യ കമീഷനിൽ ഉൾപെടുത്തി തോട്ടിലെ പോളകൾ നീക്കുകയും നാല് കിലോമീറ്റ൪ വരുന്ന കൽകെട്ട് ഇരുകരകളിലും കെട്ടി തോടിൻെറ ആഴം വ൪ധിപ്പിച്ചത്. 75 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂ൪ത്തിയാക്കിയത്.
എന്നാൽ, തോട്ടിൽ പോളകൾ തിങ്ങിനിറഞ്ഞതോടെ ഗതാഗത യോഗ്യമല്ലാതായി മാറി. സമീപത്തെ വീട്ടുകാ൪ മാലിന്യവും പ്ളസ്റ്റിക്കുമെല്ലാം ഇതിലേക്കാണ് വലിച്ചെറിയുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2012 11:48 AM GMT Updated On
date_range 2012-07-28T17:18:29+05:30അമ്പലപ്പുഴ തോട്ടില്‍ പോളകളും മാലിന്യവും നിറഞ്ഞു
text_fieldsNext Story