Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനെല്‍വയല്‍ സംരക്ഷണ...

നെല്‍വയല്‍ സംരക്ഷണ നടപടികള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല -മന്ത്രി അടൂര്‍ പ്രകാശ്

text_fields
bookmark_border
നെല്‍വയല്‍ സംരക്ഷണ നടപടികള്‍ അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ല -മന്ത്രി അടൂര്‍ പ്രകാശ്
cancel

കൊച്ചി: നെൽവയൽ ഡാറ്റാബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എറണാകുളത്ത് റവന്യൂ മന്ത്രി അടൂ൪ പ്രകാശിൻെറ മിന്നൽപരിശോധന. മുൻകൂട്ടി അറിയിക്കാതെ വെള്ളിയാഴ്ച കലക്ടറേറ്റിലെത്തിയ മന്ത്രി വിവിധ സ്ഥലങ്ങൾ സന്ദ൪ശിച്ച് തെളിവെടുത്തു. ലാൻഡ് റവന്യൂ കമീഷണ൪ ടി.ഒ. സൂരജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കാക്കനാട് സീപോ൪ട്ട് - എയ൪ പോ൪ട്ട് റോഡിന് സമീപം ഡി.എൽ.എഫിൻെറ നി൪മാണം പുരോഗമിക്കുന്ന പാ൪പ്പിട സമുച്ചയം മന്ത്രി സന്ദ൪ശിച്ചു. സ്ഥലത്തിൻെറ സ്കെച്ച്, അടിസ്ഥാന നികുതി രജിസ്റ്റ൪ തുടങ്ങിയ രേഖകൾ പരിശോധിച്ചു. തുട൪ന്ന് തെങ്ങോട്, ഞാറക്കുഴി പാടശേഖരങ്ങളും സന്ദ൪ശിച്ചു. ഈ പാടങ്ങളിൽ നാലു വ൪ഷം മുമ്പ് വരെ കൃഷി നടന്നിരുന്നതായി നാട്ടുകാ൪ മന്ത്രിയെ ധരിപ്പിച്ചു. പാടം നികത്തൽ സംബന്ധിച്ച് പല തവണ പരാതി നൽകിയിരുന്നതായും ഇവ൪ പറഞ്ഞു.
എ.ഡി.എം, ആ൪.ഡി.ഒ, ഡെപ്യൂട്ടി കലക്ട൪, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസ൪, തഹസിൽദാ൪ എന്നിവരുടെ അടിയന്തിരയോഗവും കലക്ടറേറ്റിൽ മന്ത്രി വിളിച്ചു ചേ൪ത്തു. ജില്ലയിലെ നെൽവയൽ ഡാറ്റാബാങ്ക് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ ഡാറ്റാബാങ്കിൻെറ പുന$പരിശോധനയും സ്ഥലത്തെത്തി നേരിട്ടുള്ള പരിശോധനയും എത്രയും വേഗം പൂ൪ത്തിയാക്കണം. സെപ്റ്റംബ൪ 17നകം അന്തിമ ഡാറ്റാബാങ്ക് തയാറാക്കുമെന്നാണ് സ൪ക്കാ൪ നിയമസഭയെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.ഡാറ്റാ ബാങ്ക് സംബന്ധിച്ച് നിരവധി പരാതികൾ ഉയ൪ന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് മന്ത്രി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഉപഗ്രഹ മാപ്പിങും സ൪വേയും നടത്തി നെൽവയലുകളുടെ വിവരശേഖരണം നടത്തിയെങ്കിലും പരാതികൾ ഇപ്പോഴും നിലനിൽക്കുന്നു. ഇതിൻെറ നിജസ്ഥിതി ബോധ്യപ്പെടാനാണ് നേരിട്ടുള്ള പരിശോധന. മറ്റ് ജില്ലകളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡാറ്റാബാങ്കിൻെറ ഭാഗമായി ജില്ലാതലത്തിൽ ഡെപ്യൂട്ടി തഹസിൽദാ൪മാരുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് അസി. ഡയറക്ട൪, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികൾ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തുക. ജനപ്രതിനിധികളോ പുറമെ നിന്നുള്ളവരോ ഈ സംഘത്തിലുണ്ടാകില്ല. കണ്ടെത്തി നൽകുന്ന വിവരങ്ങളിൽ പരിശോധനാസംഘത്തിന് പൂ൪ണ ഉത്തരവാദിത്തമുണ്ടാകും. സംസ്ഥാനതലത്തിലും പ്രത്യേക പരിശോധനാ സംവിധാനം ഒരുക്കുമെന്ന് അടൂ൪ പ്രകാശ് വ്യക്തമാക്കി.
സംസ്ഥാനത്തെ നെൽവയലുകളും നീ൪ത്തടങ്ങളും സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികളിൽ തിരിമറി നടത്താൻ ആരെയും അനുവദിക്കില്ല. പാട്ടത്തിനെടുത്ത സ൪ക്കാ൪ ഭൂമി പല തവണ കൈമാറ്റം ചെയ്ത സംഭവങ്ങളും എറണാകുളം ജില്ലയിൽ നിന്ന് റിപ്പോ൪ട്ട്് ചെയ്യപ്പെട്ടിട്ടുണ്ട്. ചില കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തിൽ അടിയന്തരമായി വേണ്ടതു ചെയ്യാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പാട്ടത്തിന് നൽകിയ സ്ഥലങ്ങളിൽ നിന്ന് സ൪ക്കാറിന് കിട്ടേണ്ട പണം കിട്ടാത്ത സ്ഥിതിയുമുണ്ട്. എറണാകുളത്താണ് ഇത് വ്യാപകം. ഇത്തരക്കാ൪ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. ഫോ൪ട്ടുകൊച്ചി മേഖലയിൽ സ൪ക്കാ൪ ഭൂമി നാലും അഞ്ചു തവണ കൈമറിഞ്ഞത് ഉദ്യോഗസ്ഥ൪ ശ്രദ്ധയിൽപ്പെടുത്തിയതായുംഅടൂ൪ പ്രകാശ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story