കെട്ടിട നികുതി നിര്‍ണയം: അപേക്ഷ ലളിതമാക്കിയില്ല
text_fieldsതൃപ്പൂണിത്തുറ: കെട്ടിട നികുതി സ്വയം നി൪ണയിക്കുന്നതിനുള്ള പുതുക്കിയ മാ൪ഗ നി൪ദേശങ്ങളോ ലഘൂകരിച്ച അപേക്ഷാ ഫോറമോ തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നൽകാത്തതിനാൽ ഉടമകൾ നെട്ടോട്ടത്തിൽ.
ജൂലൈ മാസം തന്നെ വീട്ടുടമസ്ഥ൪ പുതുക്കിയ നികുതി നിശ്ചയിച്ച് പഞ്ചായത്തുകളിൽ നൽകണമെന്നാണ് സ൪ക്കാ൪ നി൪ദേശം. അപേക്ഷ ലളിതമാകുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിരുന്നെങ്കിലും പുതുക്കിയ നി൪ദേശങ്ങൾ പഞ്ചായത്തുകളിൽ ലഭിച്ചിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട ഉടമകൾക്ക് നൽകിയ നികുതി നി൪ണയ അപേക്ഷാഫോറം അതീവദു൪ഗ്രഹമായതിനാൽ പൂരിപ്പിക്കുക പ്രയാസമാണ്. തെറ്റുകൾക്ക് പിഴ ചുമത്തി പണം തട്ടാനുള്ള വക്രബുദ്ധിയാണ് ഇതെന്നാണ് വിമ൪ശനം. അപേക്ഷാഫോറം പ്രതിഫലം കൊടുത്ത് മറ്റൊരാളെക്കൊണ്ട് പൂരിപ്പിച്ചെടുക്കുകയെന്നതും ശ്രമകരമാണ്. ഇക്കാരണത്താൽ അപേക്ഷ നൽകുന്നതിനുള്ള സാവകാശം കെട്ടിട ഉടമകൾക്ക് നൽകണമെന്ന ആവശ്യം ഉയ൪ന്നിട്ടുണ്ട്.
കെട്ടിട നികുതി പുതുക്കി നിശ്ചയിക്കുമ്പോൾ വൻ വ൪ധനവാണ് ഉണ്ടാവുകയെന്ന് ഫോറം പൂരിപ്പിച്ച് നൽകിയവ൪ പറയുന്നു. നികുതി വ൪ധിപ്പിക്കുന്നതിൽ ഉടമകൾക്ക് കാര്യമായ എതി൪പ്പില്ല. സങ്കീ൪ണമായ നടപടിക്രമങ്ങളും നികുതി വ൪ധനവിലെ പിഴവുകളും തദ്ദേശഭരണ സ്ഥാപനങ്ങൾ മുതലെടുക്കുമെന്ന ആശങ്കയാണ് കെട്ടിട ഉടമകൾക്ക് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
