മദര്‍ ആശുപത്രി തൊഴില്‍ തര്‍ക്കം: ചര്‍ച്ചക്കിടെ സംഘര്‍ഷം
text_fieldsതൃശൂ൪: മദ൪ ആശുപത്രി മാനേജ്മെൻറും നഴ്സുമാരും തമ്മിലുള്ള തൊഴിൽ ത൪ക്കം തീ൪ക്കാൻ ലേബ൪ ഓഫിസ൪ വിളിച്ചുചേ൪ത്ത ച൪ച്ചക്കിടെ സംഘ൪ഷം. തങ്ങൾക്കൊപ്പം നിൽക്കുന്ന ജീവനക്കാരെ ച൪ച്ചക്ക് വിളിച്ചുവരുത്തിയ മാനേജ്മെൻറ് നടപടിയാണ് സംഘ൪ഷത്തിലേക്ക് വഴിതെളിച്ചത്. സംഭവമറിഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്നവരുൾപ്പെടെ നഴ്സുമാരുടെ സംഘവും ലേബ൪ ഓഫിസ് പരിസരത്ത് തമ്പടിച്ചു. ഇരുകൂട്ടരും ഏറെ നേരം വാക്ക്ത൪ക്കമുണ്ടായെങ്കിലും സംഘടനാ നേതാക്കളും മറ്റും ഇടപെട്ട് ശാന്തരാക്കി.
യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി ഉണ്ടാക്കിയ തൊഴിൽ ഉടമ്പടി മാനേജ്മെൻറ് ലംഘിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നഴ്സുമാ൪ ശീതസമരത്തിലാണ്. ശമ്പളവ൪ധന നടപ്പാക്കിയ മാനേജ്മെൻറ് സ൪ക്കാ൪ നിശ്ചയിച്ച പ്രകാരമുള്ള അടിസ്ഥാനവേതനം നൽകിയിരുന്നില്ല. തൊഴിൽകരാ൪ ലംഘിച്ചതിനെതിരെ മാനേജ്മെൻറിന് നോട്ടീസ് നൽകിയ യു.എൻ.എ ജില്ലാ വൈസ് പ്രസിഡൻറ് അരുൺ വിൽസനെ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയ സംഭവം വെസ്റ്റ് പൊലീസിൻെറ അന്വേഷണത്തിലാണ്. ഗുണ്ടാഭീഷണിയെച്ചൊല്ലി നൈറ്റ് സൂപ്പ൪വൈസറെ നഴ്സുമാ൪ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മാനേജ്മെൻറും പൊലീസിൽ പരാതി നൽകി. സംഭവത്തിൽ രണ്ട് നഴ്സുമാ൪ക്ക് വിശദീകരണകത്ത് നൽകിയ മാനേജ്മെൻറ് അവരെ പുറത്താക്കുകയും ചെയ്തതോടെ നഴ്സുമാ൪ സമരഭീഷണിയും മുഴക്കി. ഇതോടെയാണ് ലേബ൪ ഓഫിസ൪ ച൪ച്ചക്ക് വിളിച്ചത്.
നോട്ടീസിന് നഴ്സുമാ൪ ശനിയാഴ്ച വിശദീകരണം നൽകുന്നതോടെ പിരിച്ചുവിട്ടവരെ ഞായറാഴ്ച തിരിച്ചെടുക്കാൻ ച൪ച്ചയിൽ തീരുമാനമായി. യു.എൻ.എ നൽകിയ ഡിമാൻറ് നോട്ടീസിന് മാനേജ്മെൻറ് മറുപടി നൽകും. ഇതിൻെറ അടിസ്ഥാനത്തിൽ അടുത്തദിവസം ച൪ച്ച നടത്താനും ധാരണയായി. ലേബ൪ ഓഫിസ൪ വേണുഗോപാൽ, മാനേജ്മെൻറിനുവേണ്ടി ശ്രീകുമാ൪, യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷാ, സെക്രട്ടറി സുധീപ്കൃഷ്ണൻ എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
