മണ്ണെണ്ണ സബ്സിഡി കാര്‍ഡുടമകള്‍ക്ക് പണമായി നല്‍കാന്‍ നടപടി തുടങ്ങി
text_fieldsഒറ്റപ്പാലം: മണ്ണെണ്ണയുടെ സബ്സിഡി റേഷൻ കാ൪ഡുടമകൾക്ക് പണമായി നൽകാൻ നടപടി തുടങ്ങി.
ഇതിന് കാ൪ഡ് ഉടമകൾ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങി പാസ് ബുക്കിൻെറ പക൪പ്പ് സഹിതം അപേക്ഷ സെപ്റ്റംബ൪ 30നകം താലൂക്ക് സപൈ്ള ഓഫിസ൪ക്ക് സമ൪പ്പിക്കണമെന്നാണ് നി൪ദേശം. അപേക്ഷാ ഫോറത്തിൻെറ മാതൃക റേഷൻ കടകളിൽ പ്രദ൪ശിപ്പിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ ദുരുപയോഗവും കരിഞ്ചന്തയും തടയുന്നതോടൊപ്പം അ൪ഹരായവ൪ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതു സംബന്ധിച്ച് സിവിൽ സപൈ്ളസ് കമീഷണറുടെ കാര്യാലയത്തിൽ നിന്ന് 19.5.2012ലെ 2012ാം നമ്പ൪ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.പദ്ധതി നടപ്പാക്കുന്നതോടെ മണ്ണെണ്ണയുടെ യഥാ൪ഥ വില കാ൪ഡുടമകൾ നൽകേണ്ടിവരും. റേഷൻ കട ഉടമ മണ്ണെണ്ണ വിൽക്കുന്നതിൻെറ കണക്ക് സമ൪പ്പിക്കുന്ന മുറക്ക് കാ൪ഡ് ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിശ്ചിത സബ്സിഡി തുക വരവുവെക്കുകയാണ് ചെയ്യുക.
പദ്ധതിക്കെതിരെ റേഷൻ വ്യാപാരികളിൽ നിന്ന് എതി൪പ്പ് ഉയ൪ന്നിട്ടുണ്ട്. റേഷൻ കടകളിലൂടെ നടക്കുന്ന മണ്ണെണ്ണയുടെ കരിഞ്ചന്ത വിൽപന തടയാൻ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
