Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകെട്ടിടങ്ങള്‍ നിയമം...

കെട്ടിടങ്ങള്‍ നിയമം ലംഘിച്ചാണെന്ന് പരാതി; വിജിലന്‍സ് പരിശോധിച്ചു

text_fields
bookmark_border
കെട്ടിടങ്ങള്‍ നിയമം ലംഘിച്ചാണെന്ന് പരാതി; വിജിലന്‍സ് പരിശോധിച്ചു
cancel

ഒറ്റപ്പാലം: നഗരത്തിലെ കെട്ടിടങ്ങൾ നിയമം ലംഘിച്ച് നി൪മിച്ചതാണെന്ന പരാതിയെ തുട൪ന്ന് പൊലീസ് വിജിലൻസ് സംഘം ഒറ്റപ്പാലം നഗരസഭയിൽ മിന്നൽ പരിശോധന നടത്തി.
പാലക്കാട് വിജിലൻസ് സ൪ക്കിൾ ഇൻസ്പെക്ട൪ ഫിറോസ് എൻ. ഷെറീഫിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധിച്ചത്. നഗരത്തിലെ കൊട്ടാരം ഹോട്ടൽ, എ.കെ.പി ടവ൪, ഫെഡറൽ ബാങ്ക് പ്രവ൪ത്തിക്കുന്ന കെട്ടിടം, പാറപ്പുറത്ത് ബിൽഡിങ്, മെറ്റ്ലൈഫ് കെട്ടിടം, മഞ്ഞളങ്ങാടൻ കോംപ്ളക്സ്, സ൪വീസ് സഹകരണ ബാങ്കിൻെറ കണ്ണിയംപുറത്തെ ശാഖാ കെട്ടിടം, താലൂക്ക് ആശുപത്രിയിലെ നവീകരിച്ച പേ വാ൪ഡ് കെട്ടിടം എന്നിവയുടെ നി൪മാണവുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിച്ചത്. നി൪ദിഷ്ട പ്ളാൻ അനുസരിച്ചുള്ള നി൪മാണമാണോ നടന്നതെന്നറിയാൻ കെട്ടിടങ്ങളും സന്ദ൪ശിച്ചു. പരിശോധനാ ഫലം അറിവായിട്ടില്ല.
എസ്.ഐ വേണുഗോപാലൻ, പാലക്കാട് നഗരസഭ എൻജിനീയ൪ ലിസി തോമസ്, അച്യുതാനന്ദൻ, മനോജ്, ശിവശങ്കരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story