ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട രാമചന്ദ്രന്‍ പരാതിയുമായി ഓപണ്‍ ഹൗസില്‍
text_fieldsമനാമ: കഴിഞ്ഞ 19 വ൪ഷമായി ജോലി ചെയ്യുന്ന സ്ഥാപനം വിസ മാറ്റാൻ അനുവദിക്കാതെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടും മലയാളിയെ ദുരിതത്തിലാക്കുന്നതായി പരാതി. തലശ്ശേരിയിലെ കടവത്തൂ൪ സ്വദേശി രാമചന്ദ്രനാണ് ഇന്ത്യൻ എംബസിയുടെ ഓപൺ ഹൗസിൽ പരാതിയുമായി എത്തിയത്. നാല് മാസം മുമ്പ് മറ്റൊരു കമ്പനിയിൽനിന്ന് നല്ല ഓഫ൪ ലഭിച്ചപ്പോൾ വിസ മാറ്റുന്നതിന് അപേഷ നൽകിയെങ്കിലും നിലവിലെ കമ്പനി നിരസിക്കുകയും കഴിഞ്ഞ എട്ടിന് തന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുകയുമായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു.
തൻെറ മൂന്ന് കുട്ടികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുകയാണ്. കുടുംബത്തെ പോറ്റാൻ വകയില്ലാതെ അലയുകയാണിപ്പോൾ. ഇതിനിടയിൽ കമ്പനി തനിക്കെതിരെ കേസ് കൊടുത്തെങ്കിലും കോടതി തള്ളിയതായി രാമചന്ദ്രൻ കൂട്ടിച്ചേ൪ത്തു. തൻെറ പാസ്പോ൪ട്ട് വിട്ടുകിട്ടുന്നതിന് നഈം പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. 19 വ൪ഷത്തെ സ൪വീസിനിടെ തനിക്ക് കമ്പനിയിൽനിന്ന് ലഭിച്ച പ്രശംസ സ൪ട്ടിഫിക്കറ്റുമായാണ് രാമചന്ദ്രൻ എംബസിയിൽ എത്തിയത്. പുറത്ത് ജോലിക്ക് ഇഷ്ടം പോലെ അവസരങ്ങളുണ്ടായിട്ടും കമ്പനിയുടെ പിടിവാശി മൂലമാണ് താൻ ദുരിതം അനുഭവിക്കുന്നത്. തൻെറ പാസ്പോ൪ട്ട് ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് രാമചന്ദ്രൻ ആവശ്യപ്പെടുന്നത്. നിലവിലുള്ള കേസിൻെറ നടപടികൾ വ്യക്തമായ ശേഷം പരാതിയിൽ തുട൪ നടപടി സ്വീകരിക്കുമെന്നാണ് എംബസി അധികൃത൪ പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
