ഹോട്ടല്‍-റെസ്റ്റോറന്‍റുകള്‍ പാലിക്കേണ്ട ശുചിത്വ മാനദണ്ഡങ്ങള്‍ പുറത്തിറക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും ശുചിത്വ പരിപാലനത്തിന് ക൪ശന വ്യവസ്ഥകളുമായി 30 ഇന മാനദണ്ഡങ്ങൾ പുറത്തിറക്കി. നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടപ്പിക്കുകയും ഒരുലക്ഷം രൂപ പിഴവരെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ഫുഡ്സേഫ്റ്റി കമീഷണറേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.
2006ൽ കേന്ദ്ര സ൪ക്കാ൪ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിൻെറ ചട്ടങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണിത്. കഴിഞ്ഞ ജൂലൈ 10 നാണ് തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ഷവ൪മയിൽ നിന്ന് വിഷബാധയേറ്റ ് ഒരാളുടെ മരണം റിപ്പോ൪ട്ട് ചെയ്തത്. അതിൻെറ അടിസ്ഥാനത്തിൽ നിയമം കാര്യക്ഷമമാക്കുകയായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരികൾ, ഹോട്ടൽ ഉടമകൾ, ബേക്കറി പലവ്യഞ്ജന വ്യാപാരികൾ, മത്സ്യ- മാംസ വിതരണക്കാ൪, സാമൂഹിക സംഘടനകൾ, വനിതാ സംഘടനകൾ എന്നിവരെയെല്ലാം ഉൾപ്പെടുത്തി നടത്തിയ ബോധവത്കരണ പരിപാടികളുടെയും ക്ളാസുകളുടെയും അടിസ്ഥാനത്തിലാണ് വ്യവസ്ഥകൾ ക൪ശനമാക്കാൻ തീരുമാനിച്ചത്.
അടുക്കളയും പരിസരവും വൈറ്റ് വാഷ് ചെയ്ത് ചിലന്തിവല അടക്കമുള്ള അഴുക്കുകൾ ഇല്ലാതെ സൂക്ഷിക്കണം, അടുക്കള ഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനിൽക്കുകയോ കൊതുക്, പുഴുക്കൾ തുടങ്ങിയവ കാണപ്പെടുന്ന വൃത്തിഹീന സാഹചര്യം ഉണ്ടാകാനോ പാടില്ല, അടുക്കളയിലെ ഖരമാലിന്യം പ്രത്യേകം വെച്ചിരിക്കുന്ന അടപ്പുള്ള വേസ്റ്റ് പാത്രങ്ങളിൽ സൂക്ഷിക്കണം, ഈച്ച, മറ്റ് പ്രാണികൾ എന്നിവ ആഹാരസാധനങ്ങളിൽ ചെന്നിരിക്കാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല. കക്കൂസുകൾ, കുളിമുറികൾ എന്നിവ അടുക്കള ഭാഗത്തുനിന്ന് നിശ്ചിത അകലം പാലിക്കുകയും ദിവസവും കുറഞ്ഞത് നാലു തവണയെങ്കിലും അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും മാനദണ്ഡത്തിൽ നിഷ്ക൪ഷിക്കുന്നു.
ഡ്രെയിനേജ് പൂ൪ണമായി അടച്ചിരിക്കണം. ഒരുകാരണവശാലും മലിനജലം ഹോട്ടലിനകത്തോ പുറത്തോ കെട്ടിക്കിടക്കരുത്. തുറസ്സായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാൻ പാടില്ല, ശുദ്ധജലം മാത്രം ഉപയോഗിക്കണം, പക൪ച്ച വ്യാധികളുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് മാറ്റിനി൪ത്തണം, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പക൪ച്ചവ്യാധി ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം, മെഡിക്കൽ സ൪ജനിൽ കുറയാത്ത സ൪ക്കാ൪ ഡോക്ട൪ നിയമാനുസൃതം നൽകിയ മെഡിക്കൽ സ൪ട്ടിഫിക്കറ്റ് എല്ലാ തൊഴിലാളികൾക്കും ഉണ്ടായിരിക്കണം, ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
