കുനിയില്‍ ഇരട്ടക്കൊല: ലീഗ് മണ്ഡലം സെക്രട്ടറിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യും
text_fieldsഅരീക്കോട്: കുനിയിൽ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിൻെറ ഭാഗമായി മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മൽ അഹമ്മദ് കുട്ടിയുടെ ശബ്ദം റെക്കോ൪ഡ് ചെയ്ത് പരിശോധനക്ക് വിധേയമാക്കും. അത്തീഖ്റഹ്മാൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുനിയിൽ മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തിലെ പ്രസംഗത്തിന് കൊലയാളികൾക്ക് തിരിച്ചടി നൽകുമെന്ന് ധ്വനിയുള്ളതായി പരാതി ഉയ൪ന്നിരുന്നു. ഫെബ്രുവരി 20ന് നടന്ന പ്രതിഷേധ യോഗത്തിലെ പ്രസംഗം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തയ് പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രസംഗത്തിലെ ശബ്ദം അഹമ്മദ്കുട്ടിയുടേതാണോയെന്നാണ് പരിശോധിക്കുക. ഇതിനായി പ്രതിയുടെ ശബ്ദം സീഡിയിലേക്ക് റെക്കോഡ് ചെയ്ത് ശാസ്ത്രീയമായി തെളിയിക്കാനാണ് പൊലീസിൻെറ നീക്കം. റെക്കോ൪ഡിംഗ് തിങ്കളാഴ്ച മഞ്ചേരി എഫ്.എം റേഡിയോ നിലയത്തിൽ നടക്കുമെന്ന് ഡിവൈ.എസ്.പി മോഹന ചന്ദ്രൻ പറഞ്ഞു.
ഇരട്ടക്കൊലക്കേസിൽ അഹമ്മദ്കുട്ടിയെ ഒന്നാം പ്രതിയാക്കിയാണ് അരീക്കോട് പൊലീസ് എഫ്.ഐ.ആ൪ തയാറാക്കിയിരുന്നത്. എന്നാൽ, സംഭവദിവസം മകളുടെ അഡ്മിഷൻ കാര്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്ന അഹമ്മദ്കുട്ടിക്ക് കേസിൽ പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നില്ല. പിന്നീട് അറസ്റ്റിലായ പ്രതികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ മൂന്ന്തവണയായി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സംഭവദിവസം പി.കെ. ബഷീ൪ എം.എൽ.എ, ഷറഫുദ്ദീൻ എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ടതായും സൈബ൪ സെൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
