താരിഫ് ഉത്തരവ് വൈകിയത് കേസ് കാരണം -റെഗുലേറ്ററി കമീഷന്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട് ജൂലൈ 26ന് പുറപ്പെടുവിച്ച ഉത്തരവ് നിയമസഭാ സമ്മേളനം കഴിഞ്ഞശേഷം പ്രസിദ്ധീകരിക്കുന്നതിനായി മാറ്റിവെച്ചതാണെന്ന വാദം വസ്തുതാവിരുദ്ധമാണെന്ന് കമീഷൻ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. വൈദ്യുതി ബോ൪ഡ്, നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ട് കമീഷന് സമ൪പ്പിച്ച പെറ്റീഷൻെറയടിസ്ഥാനത്തിൽ സംസ്ഥാനത്തിൻെറ വിവിധ കേന്ദ്രങ്ങളിൽവെച്ച് കമീഷൻ ഹിയറിങ് നടത്തി പൊതുജനാഭിപ്രായങ്ങളും ആക്ഷേപങ്ങളും കേൾക്കുകയും കമീഷൻെറ സംസ്ഥാന ഉപദേശക സമിതിയിൽ ഇക്കാര്യം വിശദമായി ച൪ച്ച ചെയ്യുകയും ചെയ്തു. അതിൻെറ വെളിച്ചത്തിൽ കമീഷൻ ഉത്തരവ് പുറപ്പെടുവിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയി. ഈ സന്ദ൪ഭത്തിൽ വൻകിട വ്യവസായികളുടെ സംഘടനയായ എച്ച്.ടി, ഇ.എച്ച്.ടി വ്യവസായ വൈദ്യുതി ഉപഭോക്തൃ അസോസിയേഷൻ താരിഫ് പരിഷ്കരണത്തിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. തുട൪ന്ന് താരിഫ് റിവിഷൻ ഉത്തരവ് സംബന്ധിച്ച നടപടികൾ നി൪ത്തിവെക്കാൻ കമീഷന് നിയമോപദേശം ലഭിച്ചു. പിന്നീട് ജൂലൈ 25ന് കേസ് പരിഗണിച്ച കോടതി താരിഫ് നിരക്കുകൾ പുതുക്കാൻ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
