അടൂ൪: ബൈക്ക്, മൊബൈൽ ഫോൺ മോഷണക്കേസുകളിലെ പ്രതികളെ അടൂ൪ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്കുകളും മൊബൈൽഫോണും ഇവരിൽ നിന്ന് കണ്ടെടുത്തു. പന്നിവിഴ കോട്ടപ്പുറം സുനിതാഭവനിൽ വാടകക്ക് താമസിക്കുന്ന കുന്നത്തൂ൪ പോരുവഴി ചാത്താകുളം ജിജോഭവനത്തിൽ ശ്യാം എന്ന ജിജോ (25), അടൂ൪ പന്നിവിഴ കോട്ടപ്പുറം കല്ലുംപുറത്ത് താഴേതിൽ രാമൻ എന്ന രാജേഷ് (24) എന്നിവരെയാണ് അടൂ൪ എസ്.ഐ പി. ശ്രീകുമാ൪ അറസ്റ്റ് ചെയ്തത്. 2012 ജൂലൈ 16ന് പുല൪ച്ചെ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ൪ ക്ഷേത്രത്തിലെ മേൽശാന്തിയുടെ വാടകവീട്ടിൽ നിന്ന് ബൈക്കും മൊബൈൽ ഫോണും അപഹരിച്ച കേസന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. 2012 ജൂൺആറിന് തെങ്ങമം ഹരിപ്രിയം ജവഹ൪ കുമാറിൻെറ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് പൊലീസ് പറഞ്ഞു.
മേൽശാന്തിയുടെ മൊബൈൽഫോൺ ശ്യാം പാ൪ഥസാരഥി ക്ഷേത്രകവലക്ക് സമീപമുള്ള സ്കൈ മൊബൈൽ ഷോപ്പിലാണ് വിറ്റത്. സൈബ൪സെല്ലിൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ കണ്ടെടുക്കുകയായിരുന്നു. ഫോൺ വിൽക്കുമ്പോൾ ശ്യാം കടയിൽ നൽകിയിരുന്ന മൊബൈൽഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്.
സ്വകാര്യ ബസുകളിൽ ക്ളീനറായി ജോലി ചെയ്തിരുന്ന ശ്യാം ബുധനാഴ്ച ഉച്ചക്ക്രണ്ടോടെ മൊബൈൽകടയുടെ സമീപത്തു കൂടി പോകുന്നതുകണ്ട കടയുടമ ഷജാസ് പൊലീസിൽ വിവരമറിയിച്ചതിനെ തുട൪ന്നാണ് എസ്.ഐയുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
ചോദ്യം ചെയ്യലിനൊടുവിൽ കൂട്ടാളിയായ രാജേഷിനെ വൈകുന്നേരം അഞ്ചിന് കോട്ടപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അടൂ൪ ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അറസ്റ്റ് ചെയ്ത രാജേഷിനെ ഗുണ്ടാ ആക്ട് നിയമപ്രകാരം അടൂ൪ ഡി.വൈ.എസ്.പിയുടെ അധികാരപരിധിയിൽ ഒരു വ൪ഷത്തേക്ക് പ്രവേശിക്കരുതെന്ന വിലക്കിയിരുന്നു. മൂന്ന് അടിപിടികേസുകളിലും മിത്രപുരത്തു നിന്ന് മൊബൈൽഫോൺ മോഷ്ടിച്ച കേസിലും മാരകായുധം കൈവെച്ച കേസിലും പ്രതിയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 1:44 PM GMT Updated On
date_range 2012-07-27T19:14:02+05:30മോഷണക്കേസ് പ്രതികള്‍ പിടിയില്‍
text_fieldsNext Story