വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തിന്‍െറ കവര്‍ച്ച
text_fieldsഗാന്ധിനഗ൪: വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപയുടെ സ്വ൪ണാഭരണങ്ങളും കമ്പ്യൂട്ട൪ ഉപകരണങ്ങളും കവ൪ന്നു.
കുടമാളൂ൪ സുരഭിയിൽ റിട്ട.അധ്യാപകൻ കെ.പി. ഗോപാലൻെറയും ഐ.സി.എച്ചിലെ ഫാ൪മസിസ്റ്റ് സ്റ്റോ൪കീപ്പ൪ ലൈലമ്മയുടെയും വീട്ടിലാണ് മോഷണം നടന്നത്. കുടുംബപരമായ ആവശ്യത്തിന് ചെന്നൈയിൽ പോയി വ്യാഴാഴ്ച പുല൪ച്ചെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ ആഴ്ചയാണ് ഗോപാലനും കുടുംബവും ചെന്നൈക്ക് പോയത്.
മടക്കയാത്രയിൽ ഗോപാലനാണ് ആദ്യം വീട്ടിൽ എത്തിയത്.പുല൪ച്ചെ വീട്ടിനുള്ളിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതും ഫാൻ കറങ്ങുന്നതും കണ്ട് പിൻഭാഗത്ത് എത്തിയപ്പോഴാണ് അടുക്കളവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഗോപാലൻ ഉടൻ വിവരം ഭാര്യയെ ധരിപ്പിച്ചശേഷം വീടിന് പുറത്തുതന്നെ ഇരുന്നു. ഭാര്യയും മകളും എത്തിയശേഷം അകത്തുപ്രവേശിച്ചപ്പോഴാണ് പേൾ മാലകളും കമ്മലുകളും കമ്പ്യൂട്ട൪ ഉപകരണവും രണ്ട് വാച്ചും നഷ്ടപ്പെട്ടവിവരം അറിയുന്നത്. അലമാരയിലെ മുഴുവൻ വസ്ത്രങ്ങളും വാരിവലിച്ച് പുറത്തിട്ടിരുന്നു. രാവിലെ ആറോടെ പൊലീസിനെ വിവരം അറിയിച്ചു.വെസ്റ്റ് എസ്.ഐ ജോസഫ്, അഡീഷനൽ എസ്.ഐമാരായ കുര്യൻ മാത്യു, ജോ൪ജ്, ഡി.പി.ഒ വിജയൻ എന്നിവ൪ സ്ഥലത്തെത്തി പരിശോധന നടത്തി. 2,40,000 രൂപ വിലപിടിപ്പുള്ള സ്വ൪ണാഭരണങ്ങളും മറ്റ് സാധനങ്ങളും നഷ്ടപ്പെട്ടതായാണ് കണക്ക്.സ്ഥലത്ത് നിന്ന് മൂന്ന് വിരലടയാളം ലഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ ഉടൻ പിടികൂടാൻ കഴിയുമെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
