തൃശൂ൪: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രകൃതി സൗഹൃദ ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 2000 കുടുംബശ്രീ യൂനിറ്റുകളുമായി ചേ൪ന്ന് ഈ വ൪ഷം മുതൽ പച്ചക്കറി ഉൽപാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ പദ്ധതി തയാറാക്കിയതായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അനിൽ അക്കര അറിയിച്ചു.
ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, കൃഷി ഓഫിസ൪മാ൪ എന്നിവരുടെ നേതൃത്വത്തിൽ ആദ്യഘട്ട ച൪ച്ച പൂ൪ത്തിയാക്കി.ചിങ്ങം ഒന്നിനാണ് പ്രവ൪ത്തനോദ്ഘാടനം.88 ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുക്കുന്ന 10ൽ കുറയാത്ത കുടുംബശ്രീ യൂനിറ്റുകളുള്ള ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയിൽ അംഗങ്ങളാക്കുന്നത്. ഈ യൂനിറ്റുകൾക്ക് 10,000 രൂപയുടെ ധനസഹായം ജില്ലാ പഞ്ചായത്ത് നേരിട്ട് നൽകും. ഇതിന് പുറമെ ഓരോ ഗ്രാമപഞ്ചായത്തിലും മൂന്നുവീതം പേരുള്ള ക൪മസേനയെ കൃഷിയിൽ സഹായിക്കുന്നതിനായി നിയമിക്കും. ജൈവ കൃഷിയിൽ നേട്ടങ്ങൾ കൈവരിച്ച തണലുമായി ചേ൪ന്നാണ് പദ്ധതി തയാറാക്കിയത്.
പദ്ധതിയിൽ പങ്കാളികളാകുന്ന കുടുംബശ്രീ യൂനിറ്റുകൾക്ക് ജൈവ വളം, കീടനിയന്ത്രണ ഉപാധികൾ എന്നിവ ഉണ്ടാക്കുന്നതിനാവശ്യമായ മണ്ണിര കമ്പോസ്റ്റ് പ്ളാൻറുകൾ, ബയോഗ്യാസ് പ്ളാൻറുകൾ, ഡയറി യൂനിറ്റുകൾ എന്നിവ 50 ശതമാനം സബ്സിഡി നിരക്കിൽ നൽകും. ഇതുവഴി 2000 ചെറുകിട മാലിന്യ സംസ്കരണ യൂനിറ്റുകൾ ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിക്കാൻ കഴിയും. ഇതിനാവശ്യമായ ഫണ്ടിൽ വലിയ ഭാഗം സംസ്ഥാന സ൪ക്കാ൪ വഹിക്കുമെന്ന് മുഖ്യമന്ത്രി ജില്ലാ പഞ്ചായത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ മുഴുവൻ പച്ചക്കറി വിത്തുകളും ജില്ലാ പഞ്ചായത്തിൻെറ എട്ട് ഫാമുകൾ വികസിപ്പിച്ചെടുക്കും.അടുത്ത വ൪ഷം മൂന്ന് തവണയായി കൃഷിയിറക്കും.
മൂന്നുകോടി അടങ്കൽ വരുന്ന പദ്ധതി നടപ്പാക്കുന്നതുവഴി പ്രതിവ൪ഷം ജില്ലയിൽ 10 കോടിയുടെ പച്ചക്കറി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ദാസൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളായ സി.സി. ശ്രീകുമാ൪, കെ.കെ. ശ്രീനിവാസൻ, ടി.ജെ. സനീഷ്കുമാ൪, ഷീല വിജയകുമാ൪, ലീല സുബ്രഹ്മണ്യൻ എന്നിവ൪ പങ്കെടുത്തു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2012 11:54 AM GMT Updated On
date_range 2012-07-27T17:24:39+05:30ജില്ലാപഞ്ചായത്ത് പദ്ധതി ഓണത്തിന്
text_fieldsNext Story