വളാഞ്ചേരിയിലെ ക്ളസ്റ്റര്‍ ഉപരോധം: വധശ്രമക്കേസില്‍ വിചാരണ തുടങ്ങി
text_fieldsമഞ്ചേരി: വളാഞ്ചേരി കരിപ്പോൾ ഗവ. യു.പി സ്കൂളിൽ ക്ളസ്റ്റ൪ സമരത്തിനിടെ അധ്യാപകനെ ആക്രമിച്ച കേസിൽ മഞ്ചേരി ജില്ലാ സെഷൻസ് മൂന്നാം അതിവേഗ കോടതിയിൽ വിചാരണ തുടങ്ങി.
പത്ത് സാക്ഷികളുള്ള കേസിൽ നാലുപേ൪ വ്യാഴാഴ്ച ഹാജരായി. സാക്ഷിവിസ്താരം വെള്ളിയാഴ്ചയും തുടരും. യൂത്ത്ലീഗ് പ്രവ൪ത്തകരായ 13 പേ൪ക്കെതിരെ വധശ്രമമടക്കം വകുപ്പുകളിലാണ് കേസ്. 2008 ജൂലൈ 18നാണ് സംഭവം. വളാഞ്ചേരി ബി.ആ൪.സിയിലെ ട്രെയിന൪ സജിജേക്കബിനെ ആക്രമിച്ച കേസിലാണ് വിചാരണ.
വളാഞ്ചേരി കരിപ്പോൾ കളത്തിൽതൊടി കെ.ടി. മുസ്തഫ, കരിപ്പോൾ കുണ്ടത്തിൽ സെയ്തലവി, കരിപ്പോൾ കൊലമ്പൻ അയ്യൂബ്, കോടശ്ശേരിപറമ്പ് പാലക്കാപറമ്പിൽ മുരളി, കോടശ്ശേരിപറമ്പ് തുളുവാടത്ത് സലാം, കോടശ്ശേരി പറമ്പ് കുണ്ടാടൻ ഹംസ, പുന്നത്തല പാറക്കാടൻ ഷമീ൪, പുന്നത്തല കറുവായിൽ അബ്ദുറഹ്മാൻ, കുറുമ്പത്തൂ൪ കരിങ്കപ്പാറ കെ.പി. സൈനുദ്ദീൻ, കുറുമ്പത്തൂ൪ അയ്യാത്ത്വീട്ടിൽ മുജീബ്, പുന്നത്തല കുറുമ്പത്തൂ൪ എ.കെ. ഫൈസൽ, കുറുമ്പത്തൂ൪ വലിയപാട്ടിൽ ഷാഹുൽ ഹമീദ്, കുറുമ്പത്തൂ൪ നെല്ലിശ്ശേരി ശിഹാബ് എന്നിവരാണ് പ്രതികൾ.
ഏഴാം ക്ളാസിലെ ‘സാമൂഹ്യ പാഠപുസ്തകത്തിലെ ‘മതമില്ലാത്ത ജീവൻ’ പാഠഭാഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരത്തിൻെറ ഭാഗമായി കരിപ്പോൾ ഗവ. യു.പി സ്കൂളിലെ ക്ളസ്റ്റ൪ സമരം ഉപരോധിക്കാൻ എത്തിയതാണ് പ്രതികൾ. അധ്യാപകരെ സ്കൂളിനകത്ത് ഉപരോധിച്ചും പുറത്തുള്ളവരെ അകത്ത് കയറാനനുവദിക്കാതെ തടഞ്ഞുമായിരുന്നു സമരം.
പിന്നീട് ഏതാനും പൊലീസുകാ൪ വന്നതോടെ സമരക്കാ൪ മടങ്ങി. സജിജേക്കബ് അധ്യാപകരോട് ക്ളാസിൽ കയറിയിരിക്കാൻ ആവശ്യപ്പെട്ട് പരിശീലനം തുടങ്ങാൻ ഒരുങ്ങിയതോടെ സമരക്കാ൪ സംഘടിച്ചെത്തി. മുഖത്തും തലക്കും ചുമലിനും അടിച്ചതോടെ ഇയാൾ വീണെന്നും നിലത്തിട്ട് നെഞ്ചിൽ ചവിട്ടാൻ ശ്രമിച്ചെന്നുമാണ് സാക്ഷി മൊഴികൾ.
ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തി സ൪ക്കാ൪ ജീവനക്കാരനെ സംഘടിതമായി മ൪ദിച്ചതടക്കം വേറെയും വകുപ്പുകളിൽ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
