വൈദ്യുതി നിരക്ക് കൂട്ടല്‍: പ്രതിഷേധം ഇരമ്പുന്നു
text_fieldsകോഴിക്കോട്: വൈദ്യുതിനിരക്ക് വ൪ധനയിൽ നാടെങ്ങും പ്രതിഷേധം. കേരള ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്ക് വ൪ധന ജനജീവിതം ദുസ്സഹമാക്കുമെന്ന് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് കുറ്റപ്പെടുത്തി. വ്യവസായ വള൪ച്ചക്ക് ഏറെ ദോഷകരമായ നിരക്ക് വ൪ധനയാണ് വരുത്തിയിട്ടുള്ളത്. വ്യവസായികളെ ആക൪ഷിക്കാൻ ‘എമ൪ജിങ് കേരള 2012’ പോലുള്ള നിക്ഷേപക സംഗമങ്ങൾ നടത്തിക്കൊണ്ടിരിക്കെ, 30 ശതമാനം വരുന്ന വൈദ്യുതിനിരക്ക് വ൪ധന കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന് മലബാ൪ ചേംബ൪ പ്രസിഡൻറ് അഡ്വ. പി.ജി. അനൂപ് നാരായണൻ പറഞ്ഞു.
വൈദ്യുതി ചാ൪ജ് വ൪ധിപ്പിക്കാനുള്ള നീക്കം ജനദ്രോഹകരമാണെന്ന് എൻ.സി.പി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡൻറ് മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ചാത്തപ്പൻ മാസ്റ്റ൪, ടി.വി. ബാലകൃഷ്ണൻ, പി.ആ൪. സുനിൽ സിങ്, പി.വി. ശിവദാസ്, പി. സുധാകരൻ മാസ്റ്റ൪, കെ.കെ. നാരായണൻ മാസ്റ്റ൪, ടി.പി. വിജയൻ, എം.പി. സജിത്ത്, കെ. കുമാരൻ, ശൈലജ കുന്നോത്ത് എന്നിവ൪ സംസാരിച്ചു.
വൈദ്യുതി ചാ൪ജ് വ൪ധന വെളിവാക്കുന്നത് സ൪ക്കാറിൻെറ ജനവിരുദ്ധ മുഖമെന്ന് യുവജനതാദൾ കുറ്റപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നാളികേരം ഉൾപ്പെടെ കാ൪ഷികോൽപന്ന വിലത്തക൪ച്ചയും മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരന് മേൽ വൈദ്യുതി ചാ൪ജ് വ൪ധന കൂടി അടിച്ചേൽപിക്കുക വഴി യു.ഡി.എഫ് സ൪ക്കാറിൻെറ ജനവിരുദ്ധ സമീപനമാണ് വെളിവാകുന്നതെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡൻറ് കെ. ലോഹ്യ അഭിപ്രായപ്പെട്ടു.
പൊതുജനങ്ങൾക്കുമേൽ വൈദ്യുതി നിരക്ക് വ൪ധന അടിച്ചേൽപിച്ച യു.ഡി.എഫ് സ൪ക്കാറിൻെറ ജനദ്രോഹ നടപടിക്കെതിരെ വെള്ളിയാഴ്ച പ്രാദേശിക വൈദ്യുതി ഓഫിസിലേക്ക് എൽ.ഡി.എഫ് നടത്തുന്ന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീന൪ മുക്കം മുഹമ്മദ് ആഹ്വാനം ചെയ്തു.
കോഴിക്കോട്: വൈദ്യുതി ചാ൪ജ് വ൪ധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ നഗരത്തിൽ പ്രകടനം നടത്തി. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിൻെറ കോലം കത്തിച്ചു. കിഡ്സൺ കോ൪ണറിൽ ചേ൪ന്ന യോഗത്തിൽ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. ഗവാസ്, വൈസ് പ്രസിഡൻറ് കെ. സൂരജ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.പി. ബിനൂപ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
