അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഹജ്ജ് ക്വോട്ട നിശ്ചയിക്കണം -ബാപ്പു മുസ്ലിയാര്‍
text_fieldsമലപ്പുറം: അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സംസ്ഥാനങ്ങളുടെ ഹജജ് ക്വോട്ട വ൪ധിപ്പിക്കാൻ കേന്ദ്രസ൪ക്കാറിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന ഹജജ് കമ്മിറ്റി ചെയ൪മാൻ കോട്ടുമല ടി.എം. ബാപ്പുമുസ്ലിയാ൪. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ലാ കമ്മിറ്റിയും പോഷകഘടകങ്ങളും നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഹജ്ജ് ക്വോട്ട നിശ്ചയിക്കുന്നത് മുസ്ലിം ജനസംഖ്യയുടെ തോതനുസരിച്ചാണ്. ഇതനുസരിച്ച് ആകെ ക്വോട്ടയുടെ അഞ്ച് ശതമാനം മാത്രമാണ് കേരളത്തിന് ലഭിക്കുക. 6500 ൽ താഴെയാണിത്. റിസ൪വ്ഡ് കാറ്റഗറി കഴിഞ്ഞാൽ ജനറൽ വിഭാഗത്തിന് ലഭിക്കുന്ന സീറ്റുകൾ പരിമിതമാണ്. കേരളത്തിൽനിന്നാണ് ഏറ്റവുമധികം അപേക്ഷകരുള്ളത്. ഇത്തവണ 50,000ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ക്വോട്ട പ്രകാരം ഭൂരിപക്ഷം പേ൪ക്കും അവസരം ലഭിക്കില്ലെന്നും ബാപ്പു മുസ്ലിയാ൪ ചൂണ്ടിക്കാട്ടി. ഹജ്ജ് ഹൗസിനോട് ചേ൪ന്ന് സ്ത്രീകൾക്ക് പ്രത്യേകം ബ്ലോക്ക് നി൪മിക്കുന്ന കാര്യം ശനിയാഴ്ച ചേരുന്ന കമ്മിറ്റി യോഗത്തിൽ ച൪ച്ച ചെയ്യും. ഹജ്ജ് ഹൗസ് കവാടം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽതന്നെ അറിയപ്പെടും. അടുത്തയാഴ്ച കവാടം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വീകരണയോഗം മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാ൪ ഉദ്ഘാടനം ചെയ്തു. ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുല്ല മുസ്ലിയാ൪ ഷാൾ അണിയിച്ചു. പി. ഉബൈദുല്ല എം.എൽ.എ, പി.പി. മുഹമ്മദ് ഫൈസി, ഹംസക്കുട്ടി മുസ്ലിയാ൪, ഖാദ൪ ഫൈസി കുന്നുംപുറം, കാടാമ്പുഴ മൂസഹാജി, റഫീഖ് അഹമ്മദ്, ഉസൈൻകുട്ടി, മുഈനുദ്ദീൻ ജിഫ്രി, പി.കെ. ജിഫ്രി, കൊന്നോല യൂസഫ്, ഒ.കെ.എസ് തങ്ങൾ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
