ജീത് തയ്യില്‍ ബുക്കര്‍ ലോങ്ലിസ്റ്റില്‍
text_fieldsലണ്ടൻ: കവിയും നോവലിസ്റ്റും പ്രശസ്ത പത്രപ്രവ൪ത്തകൻ ടി.ജെ.എസ്. ജോ൪ജിൻെറ മകനുമായ ജീത് തയ്യിൽ 2012ലെ ബുക്ക൪ പുരസ്കാരത്തിൻെറ പട്ടികയിൽ. 12 എഴുത്തുകാ൪ ഇടംനേടിയ ലോങ്ലിസ്റ്റിൽ അദ്ദേഹം മാത്രമാണ് ഇന്ത്യയിൽനിന്നുള്ളത്. ‘നാ൪കോപോളിസ്’ എന്ന നോവലാണ് ബുക്ക൪ പുരസ്കാരത്തിന് പരിഗണിച്ചിട്ടുള്ളത്. തയ്യിലിന് പുറമെ നികോള ബാ൪ക൪, നെഡ് ബ്യൂമാൻ, ആന്ദ്രേ ബ്രിങ്ക്, ഹിലരി മാൻറൽ, വിൽ ഡെൽഫ് തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ടൈംസ് ലിറ്റററി സപ്ളിമെൻറ് എഡിറ്റ൪ സ൪ പീറ്റ൪ സ്റ്റോതാ൪ഡാണ് പട്ടിക പ്രഖ്യാപിച്ചത്. ബുക്ക൪ പുരസ്കാരത്തിനുള്ള ആറ് എഴുത്തുകാരുടെ ഷോ൪ട്ട്ലിസ്റ്റ് സെപ്റ്റംബ൪ 11ന് പുറത്തിറക്കും. 50,000 പൗണ്ട് ആണ് സമ്മാനത്തുക. 1959ൽ കേരളത്തിൽ ജനിച്ച തയ്യിൽ നാലു കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. മുംബൈയിലെ മയക്കുമരുന്ന് അടിമകളുടെ കഥ പറയുന്ന നാ൪കോപോളിസ് തയ്യിലിൻെറ ആദ്യ നോവലാണ്. 2011ൽ ഫേബ൪ ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
