നായ്ക്കളുടെ പിടിയില്‍നിന്ന് ഈ നഗരത്തെ ആര് രക്ഷിക്കും
text_fieldsതിരുവനന്തപുരം: തെരുവ് നായ്ക്കളിൽനിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികൻെറ ദുരന്തം വിരൽചൂണ്ടുന്നത് തെരുവ് നായ്ക്കൾ സൃഷ്ടിക്കുന്ന നിരന്തരമായ ഭയാശങ്കകളിലേക്ക്. നിരവധി അപകടങ്ങൾക്ക് ഈ നായ്ക്കൾ കാരണമായിട്ടുണ്ടെങ്കിലും മനുഷ്യജീവൻതന്നെ നഷ്ടപ്പെടുന്നത് അടുത്തിടെ ഇതാദ്യമാണ്.
സീഡിറ്റിലെ ജീവനക്കാരനായ കായംകുളം സ്വദേശി അരുൺ ആണ് കഴിഞ്ഞദിവസം മരിച്ചത്. അരുണിനെ പട്ടം പ്ളാമൂട്ടിൽ വെച്ചാണ് നായ്ക്കൾ പിന്തുട൪ന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് തലക്ക് ഗുരുതരപരിക്കേറ്റതിനാൽ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നായ്ക്കൾ കുറുകെചാടിയും മറ്റും അപകടത്തിൽ പരിക്കേറ്റവരും തലനാരിഴക്ക് രക്ഷപ്പെട്ടവരും നിരവധിയുണ്ട്. പൊതുനിരത്തിലും ഇടറോഡിലും ആശുപത്രി പരിസരങ്ങൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ എവിടങ്ങളിലും ഇവയുടെ ആക്രമണം വ൪ധിക്കുകയാണ്. പേബാധയേറ്റവയും ഇക്കൂട്ടത്തിലുണ്ട്. നഗരത്തിൽ അരലക്ഷത്തോളം നായ്ക്കൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. ഇതിൽ പത്ത് ശതമാനത്തിലധികം ആക്രമണകാരികളാണ്.
തെരുവ്നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്താനുള്ള സംവിധാനവും പാടെ നിലച്ചതാണ് നഗരവാസികളെ ദുരിതത്തിലാക്കിയത്.
പേട്ടയിലെ മൃഗാശുപത്രിയിൽ ആരംഭിച്ച എ.ബി.സി പദ്ധതി പൂ൪ണമായും നിലച്ചിരിക്കുന്നത് നായ്ക്കളുടെ പെരുപ്പത്തിന് കാരണമായിട്ടുണ്ട്. കൂടാതെ തിരുവല്ലം, പി.എം.ജി എന്നിവിടങ്ങളിലാണ് വേറെ സൗകര്യം ഒരുക്കിയിരുന്നത്. ഇതിൽ തിരുവല്ലത്തെ ആശുപത്രി പ്രവ൪ത്തിക്കുന്നില്ല. നായ്ക്കളെ പിടികൂടാൻ ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ല.
തെരുവ്നായ്ക്കളുടെ ഭീഷണി തടയുന്നതിന് ബുധനാഴ്ച നഗരസഭാ അധികൃത൪ യോഗം ചേ൪ന്നു. തിരുവല്ല, പേട്ട മൃഗാശുപത്രികളിൽ നായ്ക്കളുടെ സ്റ്റെറിലൈസേഷൻ ഊ൪ജിതപ്പെടുത്താനും കരാ൪ അടിസ്ഥാനത്തിൽ ഡോക്ട൪മാരെ നിയമിക്കാനും മേയറുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം തീരുമാനിച്ചു.
ശ്രീകാര്യം മൃഗാശുപത്രിയിലും വന്ധ്യംകരണം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാനും വള൪ത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്നത് നി൪ബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഇതെല്ലാം നിരവധി തവണയായി പ്രഖ്യാപിച്ചുവരുന്നതാണെന്നും ശാശ്വത പരിഹാരത്തിന് ഇനിയും കാത്തിരിക്കണമെന്നുമാണ് നഗരവാസികൾ പരാതിപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
