ചാവക്കാട്: വീട്ടുജോലിക്ക് നി൪ത്തിയിരുന്ന 13കാരിയെ പീഡിപ്പിച്ച കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര പടിഞ്ഞാറെപുരക്കൽ നടത്തി കുഞ്ഞിമുഹമ്മദ് (52), ഭാര്യ റൈഹാനത്ത് (45) എന്നിവരെയാണ് എസ്.ഐ കെ. മാധവൻകുട്ടി,എസ്.ഐ വി.ഐ. സഗീ൪, എ.എസ്.ഐ കബീ൪, സജയൻ, വീരജ എന്നിവ൪ ചേ൪ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ൪ഷം നവംബറിലാണ് സംഭവം. തമിഴ്നാട് സ്വദേശി ബാബുവിൻെറ മകൾ ദു൪ഗയെ ദമ്പതികൾ ചേ൪ന്ന് പീഡിപ്പിച്ചതായാണ് കേസ്. ഏജൻറ് വഴി വീട്ടുവേലക്ക് എത്തിയ പെൺകുട്ടിയെ കൊണ്ട് കഠിനമായി ജോലി ചെയ്യിക്കുകയും വീഴ്ച വരുമ്പോൾ മ൪ദിക്കുകയും പതിവായിരുന്നുവത്രേ. കുട്ടിയുടെ ശരീരം പൊള്ളിച്ചതായും പറയുന്നു. അന്വേഷണം ശക്തമായപ്പോൾ കുഞ്ഞിമുഹമ്മദും ഭാര്യ റൈഹാനത്തും ഒളിവിൽ പോയെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിമുഹമ്മദിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് ബന്ധുവീട്ടിലായിരുന്ന ഭാര്യ റൈഹാനത്ത് കോടതിയിൽ കീഴടങ്ങി. കുഞ്ഞി മുഹമ്മദിൻെറ പേരിൽ ആ൪.ഡി.ഒ കോടതിയിലും വാറൻറ് നിലവിലുണ്ട്. കുഞ്ഞിമുഹമ്മദിനെ 15 ദിവസത്തേക്ക് ചാവക്കാട് കോടതി റിമാൻഡ് ചെയ്തു. റൈഹാനത്തിന് ജാമ്യമനുവദിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2012 2:48 PM GMT Updated On
date_range 2012-07-26T20:18:56+05:30പീഡനകേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
text_fieldsNext Story