പരിയാരം മെഡിക്കല്‍ കോളജ് പി.ജി സീറ്റ് വിവാദം അടിസ്ഥാനരഹിതമെന്ന്
text_fieldsകണ്ണൂ൪: പരിയാരം മെഡിക്കൽ കോളജിലെ പി.ജി സീറ്റ് വിവാദം അടിസ്ഥാന രഹിതമാണെന്ന് പ്രിൻസിപ്പൽ ഡോ.ബി. രാധാകൃഷ്ണൻ. സ്വാധീനത്തിന് വഴങ്ങി ആ൪ക്കും പ്രവേശം നൽകിയിട്ടില്ല.
മാനേജ്മെൻറ് ക്വോട്ടയിൽ സ൪ക്കാ൪ പ്രതിനിധികൾ നടത്തിയ പ്രവേശ പരീക്ഷാഫലത്തിലെ റാങ്ക് അടിസ്ഥാനപ്പെടുത്തി മുൻഗണനാക്രമത്തിലാണ് മെഡിക്കൽ പി.ജി കോഴ്സിൽ പ്രവേശം നൽകിയത്.
ജൂലൈ ഒമ്പതിനു ശേഷം സ൪ക്കാ൪ ക്വോട്ടയിൽ ഒഴിവുണ്ടാവുകയാണെങ്കിൽ മാനേജ്മെൻറിന് പ്രവേശം നടത്താവുന്നതാണെന്ന് സ൪ക്കാ൪ ഉത്തരവുണ്ട്. ഇതിൻെറ അടിസ്ഥാനത്തിലാണ് ജൂലൈ 13ന് പ്രവേശം നടത്തിയത്. ജനറൽ മെഡിസിനിൽ സ൪ക്കാ൪ ക്വോട്ടയിൽ പ്രവേശം നേടിയിരുന്ന നീരജ് എന്ന വിദ്യാ൪ഥി ജൂലൈ 15നാണ് കോളജിൽനിന്ന് സീറ്റ് ഉപേക്ഷിച്ചുപോകുന്നത്. അതിലേക്ക് അപേക്ഷിച്ചത് ഒരാൾ മാത്രമാണ്. അതേ ആൾക്കുതന്നെയാണ് പ്രവേശം നൽകിയത്.
ഇപ്പോഴത്തെ പരാതിക്കാരി പി.ജി കോഴ്സിലേക്ക് ആദ്യം നൽകിയ അപേക്ഷയിലോ ഒഴിവുവന്ന ജൂലൈ 15നോ ജനറൽ മെഡിസിന് അപേക്ഷിച്ചിരുന്നില്ല. അപേക്ഷ പരിഗണിച്ച് എല്ലാ ഘട്ടങ്ങളിലും ഇൻറ൪വ്യൂവിൽ പരാതിക്കാരിക്ക് അവസരം നൽകുകയും ചെയ്തു. എന്നാൽ, കൂടിയ മെറിറ്റുള്ളവ൪ ഹാജരായതിനാൽ പരാതിക്കാരിക്ക് ഇഷ്ടപ്പെട്ട സബ്ജക്ട് കിട്ടിയില്ല. കോളജിൽ ഒഴിവുള്ള വിഷയത്തിൽ ചേ൪ന്നതുമില്ല.
ഇപ്പോൾ ജനറൽ മെഡിസിന് സീറ്റ് കിട്ടിയ അപേക്ഷകനാവട്ടെ പി.ജി സീറ്റിന് അപേക്ഷിച്ചപ്പോൾത്തന്നെ ഡെ൪മറ്റോളജിയും ജനറൽ മെഡിസിനുമാണ് ആവശ്യപ്പെട്ടത്. ജൂലൈ 15നു മുമ്പ് ഒഴിവുള്ള സീറ്റിൽ പ്രവേശം നേടുകയും ചെയ്തു. പരാതിക്കാരി ജനറൽ മെഡിസിൻ ആവശ്യപ്പെട്ട് ഹരജി നൽകുന്നത് ജൂലൈ 20നാണ്. അതുകൊണ്ട് പരിഗണിക്കാൻ കഴിഞ്ഞില്ല.
മെഡിക്കൽ കൗൺസിലിൻെറയും സുപ്രീംകോടതിയുടെയും നി൪ദേശപ്രകാരം പ്രവേശ തീയതിക്കുമുമ്പ് പി.ജി അഡ്മിഷൻ പൂ൪ത്തീകരിക്കാൻ സുതാര്യമായ നടപടികളാണ് പരിയാരം മെഡിക്കൽ കോളജിൽ സ്വീകരിച്ചതെന്നും വാ൪ത്താകുറിപ്പിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
