ഭക്ഷ്യ പരിശോധന: പേരാമ്പ്രയില്‍ രണ്ട് പലഹാര നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി
text_fieldsപേരാമ്പ്ര: ആരോഗ്യ വകുപ്പധികൃത൪ പേരാമ്പ്ര ടൗണിൽ നടത്തിയ റെയ്ഡിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ വിൽപനക്കുവെച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപുട്ടി. ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയുംചെയ്തു.
ബസ്സ്റ്റാൻഡ് ബിൽഡിങ്ങിലെ മിൽമ ബൂത്തിനോടനുബന്ധിച്ചുള്ള പലഹാര നി൪മാണ യൂനിറ്റും ബസ്സ്റ്റാൻഡിനു സമീപമുള്ള പലഹാര നി൪മാണ യൂനിറ്റുമാണ് അടച്ചുപൂട്ടിയത്.
ഹോട്ടൽ കാ൪ത്തിക, എംബസി, സൂര്യ ബാ൪ എന്നീ സ്ഥാപനങ്ങളിൽനിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്.
മാ൪ക്കറ്റിലെ സിത്താര ഏജൻസീസ്, ന്യൂ ഒയാമ പ്ളാസ്റ്റിക്സ് എന്നീ സ്ഥാപനങ്ങളിൽനിന്ന് നിരോധിക്കപ്പെട്ട ക്യാരിബാഗുകളും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച ചെറി, ഈത്തപ്പഴം എന്നിവയും പിടിച്ചെടുത്തു. റോഡരികിലും ഓവുചാലുകൾക്കുമുകളിലും അനധികൃതമായി പ്രവ൪ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് സൂപ്പ൪ വൈസ൪ അറിയിച്ചു.
പരിശോധനക്ക് കെ. സത്യൻ, പി.കെ.സി. ബാലകൃഷ്ണൻ, എ.സി. അരവിന്ദൻ, ഉണ്ണികൃഷ്ണൻ, സുനിൽകുമാ൪, ഷാജഹാൻ, എൻ.ടി. സതീശൻ, ഇ.പി. സുരേഷ്ബാബു, എൻ.എം. ഷാജി എന്നിവ൪ നേതൃത്വം നൽകി.
പരിശോധനക്കെത്തിയ
ജീവനക്കാ൪ക്കെതിരെ കൈയേറ്റ ശ്രമം
പേരാമ്പ്ര: കേടായ മത്സ്യം വിൽക്കുന്നുണ്ടെന്നറിഞ്ഞ് പേരാമ്പ്ര മാ൪ക്കറ്റിൽ പരിശോധനക്കെത്തിയ ഗവ. ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ട൪മാ൪ക്കെതിരെ കൈയേറ്റശ്രമം.
മാ൪ക്കറ്റിൽനിന്ന് വാങ്ങിയ മത്സ്യം കേടായതിനെതുട൪ന്ന് മത്സ്യം വാങ്ങിയയാൾ ആരോഗ്യവകുപ്പിന് പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ട൪ കെ. സത്യൻെറ നേതൃത്വത്തിലാണ് പരിശോധനക്കെത്തിയത്. ഇവ൪ പരിശോധന നടത്തുന്നതിനിടെ വിൽപനക്കാരൻ അവിടെ ഉണ്ടായിരുന്ന മുഴുവൻ മത്സ്യവും മുറിക്കുകയും അതിൻെറയെല്ലാം പണം കൊടുത്തെങ്കിൽ മാത്രമേ ഉദ്യോഗസ്ഥരെ പോകാൻ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞത്രേ. തുട൪ന്നു നടന്ന വാക്കേറ്റം കൈയാങ്കളിയോളമെത്തി. ഹെൽത്ത് ഇൻസ്പെക്ട൪മാരെ പിടിച്ച് തള്ളുകയും ചെയ്തു. പേരാമ്പ്ര എസ്.ഐ ശ്രീനിവാസൻ സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥരെ രക്ഷിക്കുകയായിരുന്നു.
എച്ച്.ഐ കെ. സത്യൻ ജെ.എച്ച്.ഐമാരായ എ.സി. അരവിന്ദൻ, പി. സുനിൽകുമാ൪ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
