കോഴിക്കോട്: മൂന്നര വ൪ഷത്തോളം നിയമവിരുദ്ധമായി അടച്ചുപൂട്ടിയ കോംട്രസ്റ്റ് വീവിങ് ഫാക്ടറി സ൪ക്കാ൪ ഏറ്റെടുക്കുന്നതിൻെറ ഭാഗമായി തയാറാക്കിയ ബിൽ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയതിൽ തൊഴിലാളികൾ കമ്പനി പരിസരത്ത് പടക്കം പൊട്ടിച്ചും ലഡുവിതരണം നടത്തിയും ആഹ്ളാദം പ്രകടിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.സി. രാമചന്ദ്രൻ, കെ. ഗംഗാധരൻ, എ. സഫറി, എം. മുഹമ്മദ് ബഷീ൪, പി. ശിവപ്രകാശ്, ടി. മനോഹരൻ എന്നിവരുടെ സാന്നിധ്യത്തിൽ എ. ഷാജി, പി.കെ. സന്തോഷ് കുമാ൪, പി. സജീവ്, പി. ശശി, സി. മണി, വി. ഷാജി, കെ. ഗിജോഷ് എന്നിവ൪ നേതൃത്വം നൽകി.ഇന്ന് 11ന് കമ്പനി പരിസരത്ത് നേതാക്കളുടെയും തൊഴിലാളികളുടെയും ബഹുജന കൂട്ടായ്മയും പ്രകടനവും നടത്തും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2012 11:59 AM GMT Updated On
date_range 2012-07-26T17:29:13+05:30കോംട്രസ്റ്റ് ഏറ്റെടുക്കല്‍: പടക്കം പൊട്ടിച്ചും മധുരം നല്‍കിയും ആഹ്ളാദം
text_fieldsNext Story