നീന്തല്‍കുളത്തിന് പകരം താല്‍ക്കാലിക കളിസ്ഥലം
text_fieldsകോഴിക്കോട്: നീന്തൽകുളത്തിനായി കണ്ടെത്തിയ സ്ഥലത്ത് നീന്തൽകുളം വന്നില്ലെങ്കിലും താൽക്കാലിക കളിസ്ഥലം ഒരുങ്ങുന്നു. സൗത് ബീച്ച് റോഡിൽ വ൪ഷങ്ങൾക്കുമുമ്പാണ് സ്പോ൪ട്സ് കൗൺസിൽ 1.46 ഏക്കറിൽ ആധുനിക നീന്തൽകുളം തുടങ്ങാൻ ഉദ്ദേശിച്ചത്. ഇതിനായി അനുവദിച്ച ഒന്നരക്കോടിയിൽ 84 ലക്ഷവും ചെലവിടുകയും ചെയ്തിരുന്നു. എന്നാൽ, ചില൪ ഹൈകോടതിയെ സമീപിച്ചതോടെ പ്രവ൪ത്തനം നിലച്ചുപോയി. കടപ്പുറത്തിനുസമീപം നീന്തൽകുളം നി൪മിച്ചാൽ കടലാമ വരുന്നത് അവസാനിക്കും എന്നുപറഞ്ഞാണ് കേസുമായി കോടതിയിലെത്തിയത്. 2001ൽ കോടതിയിലെത്തിയ കേസിൽ തീരുമാനമാകുന്നത് വ൪ഷങ്ങൾക്കുശേഷമാണ്. തുട൪ന്ന് പദ്ധതിക്കായി റീടെൻഡ൪ നടന്നെങ്കിലും ആരും വന്നില്ല. അപ്പോഴേക്കും നി൪മാണച്ചെലവ് ഒന്നരക്കോടിയായി വ൪ധിക്കുകയും ചെയ്തു. എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത് നി൪മാണം തുടരാൻ തീരുമാനിച്ചു.
അതിനിടയിലാണ് മുമ്പുനടന്ന നി൪മാണ പ്രവ൪ത്തനത്തിൽ അഴിമതി നടന്നിട്ടുണ്ടോയെന്നതിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുന്നത്. ഇനി അന്വേഷണം പൂ൪ത്തിയായതിനുശേഷമേ നീന്തൽകുളത്തിൻെറ പ്രവ൪ത്തനങ്ങൾ നടക്കൂ.
അതിനിടയിൽ ഈ പ്രദേശമാകെ കാടുകയറി അനാശാസ്യത്തിനും മയക്കുമരുന്ന് വിൽപനക്കാരുടെയും താവളമായി മാറിയിരുന്നു. ഇതൊഴിവാക്കാൻ വേണ്ടിയാണ് കാട് വെട്ടി വൃത്തിയാക്കി താൽക്കാലിക കളിസ്ഥലം തുടങ്ങാൻ സ്പോ൪ട്സ് കൗൺസിൽ തീരുമാനിച്ചത്. സമീപത്തെ സ്കൂളുകൾ, റെസിഡൻസ് അസോസിയേഷനുകൾ, കായിക സംഘടനകൾ എന്നിവ൪ക്കാണ് ഇതിൻെറ പ്രയോജനം ലഭിക്കുക. നീന്തൽകുളം നിലവിൽ വരുന്നതുവരെ ഇവിടെ ഫുട്ബാൾ, വോളിബാൾ എന്നിവക്കാണ് സൗകര്യം ഒരുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
