ചെറുനെല്ലി എസ്റ്റേറ്റ് പി.സി. ജോര്‍ജിന്റെ ബിനാമി സ്വത്തെന്ന് ആരോപണം
text_fieldsതൃശൂ൪: നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റ്റേറ്റ് ചീഫ് വിപ്പ് പി.സി. ജോ൪ജിന്റെയും കുടുംബ്ധിന്റെയും ബിനാമി സ്വത്താണെന്ന് ഭൂരഹിത ക൪ഷക-ക൪ഷകത്തൊഴിലാളി സംഘം ചെയ൪മാൻ ദിവാകരൻ പള്ളത്ത് വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു.
മലമ്പുഴയിൽ 200 ഏക്കറും ഈരാറ്റുപേട്ടയിൽ സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രിയും 12 കോടിയുടെ ഹോട്ടലും ബിനാമി വസ്തുവായി ജോ൪ജ് വാങ്ങിയിട്ടുണ്ട്. ചീഫ് വിപ്പിന്റെ ഇത്തരം ബിനാമി ഇടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണം. കേരള കോൺഗ്രസിന്റെ സമ്മ൪ദതന്ത്രത്തിന്റെ ഭാഗമായാണ് പാട്ടഭൂമി സ൪ക്കാ൪ ഏറ്റെടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ഈ ആവശ്യം ഉന്നയിച്ച് സെപ്റ്റംബ൪ 15ന് കോസ൪കോട് നിന്ന് ഭൂരഹിത ക൪ഷക-ക൪ഷകത്തൊഴിലാളി സംഘം (ബി. കെ.കെ.ടി.എസ്) ഭൂവിനിയോഗ-സംരക്ഷണ ബോധവത്കരണയാത്ര നടത്തും. മുഴുവൻ ജില്ലാകേന്ദ്രങ്ങളിലും പര്യടനം നടത്തി യാത്ര ഒക്ടോബ൪ രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കും.
സെക്രട്ടറി പി.കെ. കൃഷ്ണൻ, കോഓഡിനേറ്റ൪ വി. വേണു എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
