Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിണറായിയുമില്ല;...

പിണറായിയുമില്ല; എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് കോടിയേരി

text_fields
bookmark_border
പിണറായിയുമില്ല; എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് കോടിയേരി
cancel

പാലക്കാട്: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കാത്ത എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമില്ല. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ പിണറായിക്ക് പകരം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വരും.
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻെറ സമാപനത്തിൽനിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയതിൻെറ വിവാദം നിലനിൽക്കുമ്പോഴാണ് പാലക്കാട്ട് നാളെ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിലും അദ്ദേഹത്തിന് ഇടമില്ലാത്തത് ച൪ച്ചയായത്. രാഷ്ട്രീയ നേതാക്കളെ കേന്ദ്രീകരിച്ച് സമ്മേളനം നടത്തുന്ന സംഘടനയല്ല തങ്ങളുടേതെന്ന് എസ്.എഫ്.ഐ നേതൃത്വവും വി.എസിനെ പങ്കെടുപ്പിക്കാത്തത് മഹാകാര്യമല്ലെന്ന് പിണറായിയും വിശദീകരിച്ചിരുന്നു. പാലക്കാട് ജില്ലയിൽനിന്നുള്ള നിയമസഭാംഗമായിട്ടും വി.എസിനെ മാറ്റി നി൪ത്തുന്നതിനും പിണറായിയെ പങ്കെടുപ്പിക്കുന്നതിനും കൃത്യമായ വിശദീകരണം നൽകാനാവാതെ സംഘാടക൪ വിയ൪ക്കുകയായിരുന്നു.
പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘടനാവൃത്തങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന് കോഴിക്കോട്ട് മുൻകൂട്ടി ഏറ്റ പരിപാടി ഉള്ളതിനാൽ മാറ്റം വരുത്തിയെന്നാണ് ഇപ്പോഴത്തെ വിശദീകരണം. സമ്മേളനത്തെ അഭിവാദ്യം ചെയ്യാൻ പ്രത്യേകിച്ച് ആരെയും ക്ഷണിക്കുന്ന പതിവില്ലെന്ന്, ഇന്നലെ സമ്മേളനത്തിൻെറ കാര്യപരിപാടികൾ വിശദീകരിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് കെ.വി. സുമേഷും സെക്രട്ടറി പി. ബിജുവും പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന സമ്മേളനകാലത്ത് 11,35,626 ആയിരുന്ന അംഗങ്ങളുടെ എണ്ണം ഇപ്പോൾ 13,00,710 ആയി വ൪ധിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

സമ്മേളനത്തിന് ഇന്ന് കൊടി ഉയരും
പാലക്കാട്: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് പാലക്കാട്ട് ബുധനാഴ്ച പതാകയുയരും. ഇന്ന് വൈകുന്നേരം ആറിന് കോട്ടമൈതാനിയിൽ സംഘാടക സമിതി ചെയ൪മാൻ എം.ബി. രാജേഷ് എം.പി. പതാകയുയ൪ത്തും. 26 മുതൽ 29 വരെ പാലക്കാട് ടൗൺഹാളിലാണ് സമ്മേളനം. 31 വ൪ഷത്തിന് ശേഷമാണ് പാലക്കാട്ട് സമ്മേളനം നടക്കുന്നതെന്ന് സ്വാഗതസംഘം ചെയ൪മാൻ എം.ബി. രാജേഷ് എം.പിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി. ബിജുവും വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
434 പ്രതിനിധികളും ആറ് സൗഹാ൪ദ പ്രതിനിധികളും 76 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 516 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കാൽലക്ഷം വിദ്യാ൪ഥികൾ പങ്കെടുക്കുന്ന റാലി 26ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിക്കും. തുട൪ന്ന് കോട്ടമൈതാനിയിൽ പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വാ൪ത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.വി. സുമേഷ്, സ്വാഗതസംഘം കൺവീന൪ പി.പി. സുമോദ്, സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.കെ. സജീഷ് എന്നിവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story